മലപ്പുറം:അതിശക്തമായ മഴയെ തുടര്‍ന്ന് ദുരന്തഭൂമിയായി മാറിയ കവളപ്പാറയില്‍ തെരച്ചില്‍ നിര്‍ത്തിവച്ചു. ഇന്നലെ രാത്രി മുതല്‍ മഴപെയ്യുന്നത് കൊണ്ട് മണ്ണിടിഞ്ഞ് വീഴാനുള്ള സാധ്യത കണക്കിലെടുത്താണ് തെരച്ചില്‍ നിര്‍ത്തിവെച്ചിരിക്കുന്നത്.
മണ്ണിനകത്ത് അകപ്പെട്ടുപോയവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ തല്ക്കാലം നിര്‍ത്തിവക്കാതെ തരമില്ലെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്.
കനത്ത മഴയില്‍ ഏതു നിമിഷവും മണ്ണ് ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ് പ്രദേശം. മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ നിര്‍ത്തി രക്ഷാപ്രവര്‍ത്തകരെ എല്ലാം പ്രദേശത്തുനിന്ന് ഒഴിപ്പിച്ചിരിക്കുകയാണ്.
33 പേരെ ഇനി ഇവിടെ നിന്ന് കണ്ടെത്താനുണ്ട് . വിവിധ പ്രദേശങ്ങളില്‍ ഇന്ന് വീണ്ടും മഴ തുടങ്ങി. കോഴിക്കോട് ജില്ലയിലും കനത്ത മഴ തുടരുകയാണ്.