ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം ഇനി മുതല്‍ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയം

Published by
Janam Web Desk

ന്യൂഡല്‍ഹി: അരുണ്‍ ജയ്റ്റ്‌ലിയുടെ സ്മരണയില്‍ ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം ഇനി മുതല്‍ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയം എന്ന പേരില്‍ അറിയപ്പെടും. വ്യാഴാഴ്ച നടന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് സ്റ്റേഡിയത്തിന്റെ പേര് മാറ്റല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തത്.

ഡല്‍ഹി ആന്‍ഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്റെ (ഡിഡിസിഎ) കീഴിലാണ് സ്റ്റേഡിയത്തിന്റെ പ്രവര്‍ത്തനങ്ങള്‍. ചടങ്ങില്‍ കായിക മന്ത്രി കിരണ്‍ റിജിജു, രാജ്യവര്‍ധന്‍ റാത്തോഡ്, ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്, ചേതന്‍ ചൗഹാന്‍, ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ തുടങ്ങിയവരും പങ്കെടുത്തു. സ്റ്റേഡിയത്തിലെ ഒരു പവലിയന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ പേരാണ് നല്‍കിയിരിക്കുന്നത്. അതിന്റെ അനാവരണവും വ്യാഴാഴ്ച നടന്നു.

Share
Leave a Comment