കോഴിക്കോട് : കൂടത്തായില്‍ ഒരു കുടുംബത്തിലെ ആറ് പേരെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ സംഘം വിപുലീകരിച്ചു. കേസിന്റെ അന്വേഷണ ചുമതല ഉത്തരമേഖല ഐജി അശോക് യാദവിന് കൈമാറി. നിലവിലെ അന്വേഷണ സംഘത്തിലുള്ള ഉദ്യോഗസ്ഥരുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്. കോഴിക്കോട് റൂറല്‍ എസ് പി സൈമണ്‍ നേതൃത്വം വഹിക്കുന്ന അന്വേഷണ സംഘത്തില്‍ 10 പേരാണ് ഉണ്ടായിരുന്നത്. എന്നാല്‍ അന്വേഷണ സംഘം വിപുലീകരിച്ചതോടെ അംഗങ്ങളുടെ എണ്ണം 35 ആയി.
കേസില്‍ ഓരോ കൊലപാതകത്തിലും പ്രത്യേകം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും തീരുമാനമുണ്ട്. ഓരോ കേസിന്റെയും അന്വേഷണ ചുമതല ഓരോ ഇന്‍സ്പെക്ടര്‍മാര്‍ക്കായിരിക്കും. വിപുലീകരിച്ച അന്വേഷണ സംഘത്തിലെ എല്ലാവരും തന്നെ കുറ്റാന്വേഷണത്തില്‍ മികവ് പുലര്‍ത്തുന്ന ഉദ്യോഗസ്ഥരാണ്.
കഴിഞ്ഞ ദിവസമാണ് സംസ്ഥാന പോലീസ് മോധാവി ലോക് നാഥ് ബെഹ്റ അന്വേഷണ സംഘം വിപുലീകരിക്കുമെന്ന് അറിയിച്ചത്. കേസ് ഏറെ വെല്ലുവിളികള്‍ നിറഞ്ഞതിനാലാണ് അന്വേഷണ സംഘം വിപുലീകരിക്കുന്നതെന്നും, ഇതിലൂടെ എല്ലാ കടമ്പകളും കടക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.