ഒരുകാലത്ത് ഇന്ത്യന്‍ വാഹന വിപണിയില്‍ തരംഗമായിരുന്ന ബജാജ് ചേതക്ക് തിരിച്ചെത്തുന്നു. ബജാജിന്റെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ എന്ന വിശേഷണത്തോടെ എത്തുന്ന ചേതക് ഒക്ടോബര്‍ 16-ന് നിരത്തിലിറങ്ങും.
ബജാജ് ചേതക് ചിക് ഇലക്ട്രിക്ക് സ്‌കൂട്ടര്‍ എന്നാണ് വാഹനത്തിന്റെ പേര്. വാഹനത്തിന്റെ ഓണ്‍റോഡ് വില ഏകദേശം 1 ലക്ഷം രൂപയായിരിക്കുമെന്നാണ് സൂചന. അത്യാധുനിക സാങ്കേതിക വിദ്യകളാണ് ചേതക്കില്‍ ബജാജ് ഉള്‍പ്പെടുത്തിയരിക്കുന്നത്. ബ്ലൂടൂത്ത് സംവിധാനം മുതല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വരെ വാഹനത്തിലുണ്ട്.
എല്‍ഇഡി ഹെഡ്‌ലാമ്പ്, ടെയില്‍ ലാമ്പ്, 12 ഇഞ്ച് അലോയ് വീലുകള്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കെസ്റ്റര്‍, ടൂ പീസ് സീറ്റ് എന്നിവയാണ് പുത്തന്‍ ബജാജ് ഇ-സ്‌കൂട്ടറില്‍ ബജാജ് അവതരിപ്പിച്ചിരിക്കുന്നത്. അര്‍ബനൈറ്റ് എന്ന ബ്രാന്‍ഡില്‍ പുറത്തിറങ്ങുന്ന വാഹനം ജര്‍മന്‍ ഇലക്ട്രിക് ആന്‍ഡ് ടെക്നോളജി കേന്ദ്രമായ ബോഷുമായി ചേര്‍ന്നാണ് വികസിപ്പിച്ചിരിക്കുന്നത്.