എ.പി അബ്ദുള്ളക്കുട്ടി ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍

Published by
Janam Web Desk

തിരുവനന്തപുരം; എ.പി അബ്ദുള്ളക്കുട്ടിയെ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി നിയമിച്ചു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ.പിഎസ് ശ്രീധരന്‍പിള്ള വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കെ.കെ ബാഹുലേയനാണ് ബിജെപിയുടെ പുതിയ സംസ്ഥാന സെക്രട്ടറി.

ഉപതെരഞ്ഞെടുപ്പില്‍ വിവിധ മത ന്യൂനപക്ഷങ്ങളില്‍പ്പെട്ടവര്‍ ബിജെപിയെ പിന്‍തുണയ്‌ക്കാനായി രംഗത്ത് വന്നത് അഭിമാനകരമായ നേട്ടമാണെന്നും ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് തിരിച്ചടിയുണ്ടായിട്ടില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

കഴിഞ്ഞ ജൂണിലാണ് അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേരുന്നത്. പ്രധാനമന്ത്രിയെ പുകഴ്‌ത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് കോണ്‍ഗ്രസ്സില്‍നിന്ന് പുറത്താക്കപ്പെട്ടതോടെയാണ് അബ്ദുള്ളക്കുട്ടി ബിജെപിയുടെ ഭാഗമാവുന്നത്. കോണ്‍ഗ്രസില്‍ എത്തുന്നതിന് മുന്‍പ് സിപിഎം നേതാവായിരുന്നു അബ്ദുള്ളക്കുട്ടി. മോദി സ്തുതിയുടെ പേരില്‍ തന്നെയാണ് സിപിഎമ്മും അബ്ദുള്ളക്കുട്ടിയെ പുറത്താക്കിയിരുന്നത്.

Share
Leave a Comment