മുംബൈ: മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപവല്‍ക്കരണത്തിന് ശിവസേനയെ ക്ഷണിച്ച് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് ബി ജെ പി വ്യക്തമാക്കിയതിന് പിന്നാലെയാണ് ശിവസേനയെ ഗവര്‍ണര്‍ ക്ഷണിച്ചത്. രണ്ടാമത്തെ വലിയ ഒറ്റകക്ഷിയാണ് ശിവസേന.
സംസ്ഥാനത്ത് ശിവസേന മുഖ്യമന്ത്രി തന്നെ ഉണ്ടാകുമെന്ന് ശിവസേന നേതാവ് സജ്ഞയ് റൗത്ത് വ്യക്തമാക്കി. എന്തു വിലകൊടുത്തും ശിവസേന ഭരിക്കുമെന്നും റൗത്ത് കൂട്ടിച്ചേര്‍ത്തു.
കേവല ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് ബി ജെ പി തീരുമാനിച്ചത്. കോര്‍ കമ്മിറ്റി യോഗത്തിന് ശേഷമായിരുന്നു ബി ജെ പിയുടെ തീരുമാനം.
മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ 288 സീറ്റില്‍ 105 സീറ്റുകളാണ് ബി ജെ പി നേടിയത്. 145 അംഗങ്ങളുടെ പിന്തുണയാണ് സര്‍ക്കാര്‍ രൂപീകരണത്തിന് ആവശ്യം. ശിവസേനയ്ക്ക് 56 സീറ്റുകളും എന്‍ സി പിക്ക് 54 സീറ്റും കോണ്‍ഗ്രസിന് 44 സീറ്റുകളുമാണുള്ളത്.