എറണാകുളം : പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം നടത്താന്‍ സര്‍ക്കാരില്‍ നിന്നും അനുമതി കാത്ത് വിജിലന്‍സ്. കേസില്‍ നാളിതുവരെയായി സര്‍ക്കാര്‍ അന്വേഷണത്തിന് അനുമതി നല്‍കിയിട്ടില്ല. കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
അഴിമതി നിരോധന നിയമപ്രകാരം ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം നടത്തണമെങ്കില്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. അന്വേഷണം നടത്താന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് ആഭ്യന്തര വകുപ്പിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ അപേക്ഷ സമര്‍പ്പിച്ച് ഒരു മാസം ആകാന്‍ ആയിട്ടും സര്‍ക്കാര്‍ കേസ് അന്വേഷണത്തിന് അനുമതി നല്‍കിയിട്ടില്ല. സര്‍ക്കാരില്‍ നിന്നും അനുമതി ലഭിക്കുന്ന പക്ഷം ഇബ്രാഹിം കുഞ്ഞിനെതിരെ വിശദമായ അന്വേഷണം നടത്തുമെന്നും വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ പറയുന്നു.
അഴിമതികേസില്‍ അന്നത്തെ പൊതുമരാമത്ത് മന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു പൊതു പ്രവര്‍ത്തകനാണ് ഹൈക്കോടതിയെ സമീപിച്ചത് . തുടര്‍ന്നാണ് ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം നടത്താന്‍ തീരുമാനിച്ചത്.