മന്ത്രിസഭ വിപുലീകരിച്ച് മനോഹർ ലാൽ ഘട്ടർ ; സത്യപ്രതിജ്ഞ ചെയ്തത് ഹോക്കി താരം സന്ദീപ് സിംഗടക്കം 10 മന്ത്രിമാർ

Published by
Janam Web Desk

ഛണ്ഡിഗഡ് ; 10 മന്ത്രിമാരെ കൂടി ഉൾപ്പെടുത്തി ഹരിയാനയിൽ മനോഹർ ലാൽ ഘട്ടർ മന്ത്രിസഭ വിപുലീകരിച്ചു . പത്തിൽ ആറു പേർ കാബിനറ്റ് മന്ത്രിമാരായും , നാലു പേർ സഹമന്ത്രിമാരുമായാണ് സത്യപ്രതിജ്ഞ ചെയ്തത് . ഇന്ത്യൻ ഹോക്കി ടീം മുൻ ക്യാപ്റ്റൻ സന്ദീപ് സിംഗും സഹമന്ത്രിയായി ചുമതലയേറ്റിട്ടുണ്ട്. ഗവർണർ സത്യദേവ് നരൈൻ ആര്യയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത് .

മുതിർന്ന ബിജെപി നേതാവ് അനിൽ വിജും കാബിനറ്റ് മന്ത്രിയായി .കലായത് മണ്ഡലത്തിൽ നിന്നുള്ള എം എൽ എ കമലേഷ് ധാന്ദയാണ് മന്ത്രിസഭയിലെ ഏക വനിതാ അംഗം . 10 പുതിയ മന്ത്രിമാരിൽ എട്ട് പേർ ബിജെപിയിൽ നിന്നും ഒരാൾ ജെജെപിയിൽ നിന്നുമാണ് .

ഇതോടെ മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടാറും , ഉപമുഖ്യമന്ത്രിയും ജെജെപി നേതാവുമായ ദുഷ്യന്ത് ചൗട്ടാലയുമടക്കം 12 അംഗങ്ങൾ മന്ത്രിസഭയിലായി .

Share
Leave a Comment