നെഞ്ചിടിപ്പ്, മരണഭയം; നെഞ്ചിലേറ്റാം ഹെലൻ
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie Movie Reviews

നെഞ്ചിടിപ്പ്, മരണഭയം; നെഞ്ചിലേറ്റാം ഹെലൻ

സുബീഷ് തെക്കൂട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2019, 10:39 am IST
Facebook
Twitter
WhatsAppTelegram

അങ്ങകലെ ആകാശത്തെ അമ്പിളിക്കിണ്ണം, അജ്ഞാത രഹസ്യങ്ങളുടെ നിധികുംഭം, ആ വിസ്മയത്തെ തൊട്ടറിയാൻ ആകുംവിധം അരികെയെത്തിച്ച അമ്പരപ്പിക്കുന്ന സാങ്കേതിക പുരോഗതി കൈവരിച്ചിട്ടും കുഴൽക്കിണറിൽ അകപ്പെട്ട പൊൻകുരുന്നിനെ രക്ഷിക്കാനാകാതെ പോയ മനുഷ്യന്റെ നിസഹായത. എല്ലാമുണ്ടായിട്ടും ഒന്നും തുണയാകാതെ പോകുന്ന സന്ദർഭങ്ങൾ എത്രയാണ് നമ്മുടെയെല്ലാം ജീവിതത്തിൽ.

നഗരം, തിരക്കുകൾ, മാളിലെ ബഹളം, ജോലി തീർത്ത് വീട്ടിലെത്താനുള്ള തിടുക്കം, നാളേക്കുള്ള കരുതൽ. ഇതിനെല്ലാമിടയിൽ ഒന്നോർത്ത് നോക്കൂ, ഒട്ടും പ്രതീക്ഷിക്കാതെ ഒരു രാത്രി മുഴുവൻ ഒരിടത്ത് നിങ്ങൾ തനിയെ അകപ്പെടുന്നത്. എല്ലാ ആധുനികമായ സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും ഉണ്ടെന്ന് പലരാൽ ഉറപ്പ് വരുത്തിയ ഒരു കെട്ടിടത്തിൽ, ഒരു മുറിയിൽ, ഏത് നിമിഷവും മരണം സംഭവിച്ചേക്കാവുന്ന അവസ്ഥയിൽ നിങ്ങൾ കഴിയുമ്പോൾ, പുറത്ത് നിങ്ങൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. അതിനിടയിൽ, തുണയാകേണ്ട അധികാര സംവിധാനങ്ങളുടെ നെറികേടും, ജീവിതത്തിൽ ഒന്നുമാകാതെ പോയ ചില മനുഷ്യരുടെ അപ്രതീക്ഷിതമായ പിന്തുണയും, മനുഷ്യന്‍റെ നിസഹായതയും. അതെ, ഹെലൻ പറയുന്നത് ജീവിതമാണ്.

നല്ല അപ്പന്‍റെയും നന്മയുള്ള മകളുടെയും കഥ മാത്രമല്ല ഹെലൻ. ആരും ശ്രദ്ധിക്കാത്തവരെ ആരെങ്കിലുമൊക്കെ ശ്രദ്ധിക്കുമ്പോൾ നമ്മളവരെ മറക്ക്വോ സാറേ എന്നും പറഞ്ഞ് നടന്ന് നീങ്ങുന്ന ആ സെക്യൂരിറ്റിക്കാരൻ ചേട്ടന്‍റെയും മരണഭയം പൂണ്ട് ചാരെ വന്നണയുന്ന എലിക്കുഞ്ഞിനോട് ഹെലൻ കാണിക്കുന്ന കരുണയുടെയും കഥ കൂടിയാണ് ഈ ചിത്രം. ഒപ്പം, അന്യ മതസ്ഥർ തമ്മിലുള്ള പ്രണയത്തെ കുറിച്ചുള്ള സമൂഹത്തിന്‍റെ മുൻവിധിയോട് കൂടിയ തീർപ്പ് കൽപ്പിക്കലും ചർച്ചയാകുന്നു.

സമീപകാലത്ത് മലയാള സിനിമ കണ്ട ഏറ്റവും ക്രൂരനായ പോലീസ് ഉദ്യോഗസ്ഥനാകാൻ തയ്യാറായ അജു വർഗീസിനെ സമ്മതിക്കണം. തിയേറ്റർ വിട്ടിറങ്ങുമ്പോൾ മുന്നിൽ അജു വർഗീസിനെ കണ്ടാൽ ആരും ചെകിട്ടത്തടിച്ച് പോകും. വളിപ്പൻ ക്ലീഷേകളിൽ നിന്നുള്ള മോചനമാണ് അജുവിന് ഹെലനിലെ എസ് ഐ രതീഷ് കുമാർ. അതിമനോഹരമായ രംഗങ്ങൾ ഏറെയുണ്ട് ഹെലനിൽ. അതിലൊന്ന്, ഉള്ളംകയ്യിന്‍റെ ഇത്തിരിച്ചൂടാൽ തണുത്തു വിറയ്‌ക്കുന്ന എലിക്കുഞ്ഞിന്‍റെ ജീവൻ നിലനിർത്താൻ പാടുപെടുന്ന ഹെലന്‍റെ കരുണയോലുന്ന മിഴികൾ തന്നെ. മറ്റൊന്ന് നിലത്ത് നോക്കാനല്ല സാറേ, ഇക്കാലത്ത് പഠിക്കേണ്ടത് മുഖത്ത് നോക്കാനാണ് എന്ന സെക്യൂരിറ്റി ജീവനക്കാരന്‍റെ ഓർമ്മപ്പെടുത്തലും വിനയാന്വിതമായ ചിരിയും. തിരച്ചിലിന് നേതൃത്വം നൽകുന്ന സിഐയും ടവർ ലൊക്കേഷൻ സന്ദേശം കൈമാറുന്ന കോൺസ്റ്റബിളും ഹെലന്‍റെ കാമുകനായി രംഗത്ത് വന്ന, രചനയിൽ പങ്കാളി കൂടിയായ നോബിൾ തോമസും കൊള്ളാം. എങ്കിലും, അന്നാ ബെൻ തന്നെ അത്ഭുതം.

അതിജീവനമെന്നാൽ അസാമാന്യമായ മനക്കരുത്തെന്ന് കൂടി പറയുന്നു ഹെലൻ. ആ ബോദ്ധ്യം അന്നാ ബെന്നിന്‍റെ ശരീരഭാഷയിൽ, നോട്ടത്തിൽ പോലും ദൃഢം. കുമ്പളങ്ങിയും പിന്നിട്ട് വളരുകയാണ്, പടരുകയാണ് അന്ന. പപ്പയായി ലാൽ പതിവ് പോലെ കസറി. പുതിയ കുറേ സംവിധായകർ വന്ന് ഇടിവെട്ട് പടങ്ങൾ ചെയ്യുമ്പോൾ അക്കൂട്ടത്തിൽ ഇനി മുന്നിൽ കാണും ഹെലൻ ഒരുക്കിയ മാത്തുക്കുട്ടി സേവ്യറും. മാത്തുക്കുട്ടിയും നോബിളും ഒപ്പം ആൽഫ്രഡ് കുര്യൻ ജോസഫും ചേർന്നാണ് എഴുത്ത്. ചടുലമാണ് തിരക്കഥ, സദാ ചലനാത്മകമാണ് ആവിഷ്കാരം, അതിനൊടുവിൽ ആരും കയ്യടിച്ച് പോകുന്ന അന്ത്യരംഗവും.

ക്യാമറയും എഡിറ്റിംഗും പിഴച്ചാൽ തോറ്റു പോകുമായിരുന്ന പ്രമേയത്തെ കൃത്യമായ ട്രാക്കിൽ മുന്നോട്ട് കൊണ്ടുപോയത് ആനന്ദ് സി ചന്ദ്രന്‍റേയും ഷമീർ മുഹമ്മദിന്‍റേയും മിടുക്ക്. ചേർന്ന് പോകുന്നുണ്ട് ചോരാതെ ഷാൻ റഹ്മാന്‍റെ സംഗീതവും. ഹെലൻ, മലയാള സിനിമയിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന അത്ഭുതകരമായ ശൈലീമാറ്റങ്ങളുടെ തുടർച്ചയാണ്. ഒഴിവാക്കാനാകാത്തത്, നിർബന്ധമായും കണ്ടിരിക്കേണ്ട ചിത്രം.

Share142
Tweet
SendShare

More News from this section

അം അഃ; കാട്ടുചോലയുടെ നനുത്ത കുളിര് നൽകുന്ന സിനിമ; തീയറ്ററിൽ വിസ്മയം പകരുന്ന അത്യുഗ്രൻ ആകാശ ദൃശ്യങ്ങൾ

മൂടിവെച്ച സത്യങ്ങളിലുടെ സ്വതന്ത്ര വീർ സവർക്കർ- ഗോവൻ ചലച്ചിത്രമേളയുടെ പശ്ചാത്തലത്തിൽ ഒരു നിരൂപണം

രണ്ടു വർഷത്തെ കാത്തിരിപ്പ്; സൂര്യയുടെ കങ്കുവ തീയറ്ററുകളിൽ; പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ലെന്ന് ആരാധകർ

അപ്രതീക്ഷിത ക്ലൈമാക്സ്; മലയാള സിനിമാസ്വാദകർക്ക് അപരിചിതമായ പ്രണയകഥ: ‘കഥ ഇന്നുവരെ’ റിവ്യൂ വായിക്കാം..

മുങ്ങിപ്പോയ തിരക്കഥയെ “കരകയറ്റാൻ” രക്ഷകനുമായില്ല; മൂന്നുമണിക്കൂർ ഇഴച്ചിലിൽ നിരന്ന് അണ്ണന്റെ ക്രിഞ്ചുകൾ; GOAT-ൽ നിന്ന് DOAT-ലേക്ക് വെങ്കട്പ്രഭു ചിത്രം

ആകെയുള്ളത് ഒറ്റ ഡയലോ​ഗ്, ഞെട്ടിച്ച് അന്നാബെൻ; ക്ലാസായി സൂരി; തമിഴിന്റെ തലവര മാറ്റാൻ കൊട്ടുകാളി

Latest News

ഏഴ് വർഷത്തിന് ശേഷം ഷി ജിൻപിങ് ഇന്ത്യയിലേക്ക്; സെപ്റ്റംബർ 12, 13 തീയതികളിൽ ഡൽഹിയിലെത്തും

പാകിസ്ഥാനിലെ ആശുപത്രിയിൽ തീപിടിത്തം; 15 നവജാത ശിശുക്കൾ വെന്തുമരിച്ചു

അസറുദ്ദീൻ ‘ദി സൈലന്റ് കില്ലർ’! 51 പന്തിൽ മിന്നൽ ശതകം!

ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി വത്സൽ ​ഗോവിന്ദ്; ആലപ്പി റിപ്പിൾസിനെതിരെ 53 പന്തിൽ 93 റൺസ്

തുടരെ പറന്നത് മൂന്ന് സിക്സർ; തീ തുപ്പും ബാറ്റിങ്; ഇത് ജെൻ-സി ഫിനീഷിം​ഗ്

ഇന്ത്യ ധർമ്മശാലയല്ല; രാജ്യത്തെ അതിവേഗം നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് മുക്തമാക്കും: അമിത് ഷാ

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

പയ്യന്നൂർ പെരുമ്പയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies