പാലക്കാട്: ശബരിമല വിഷയത്തില്‍ നിയമപരമായി സ്റ്റേ ഇല്ലെങ്കിലും പ്രായോഗികമായി സ്റ്റേ ഉണ്ടെന്ന് മന്ത്രി എ കെ ബാലന്. എങ്കിലും നവോത്ഥാന ആശയങ്ങള്‍ ഉയര്‍ത്തിപിടിച്ച് സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും സര്‍ക്കാരിനു മുന്നില്‍ 2018 ലെ സുപ്രീംകോടതി വിധി എങ്ങനെ നടപ്പാക്കാന്‍ കഴിയുമെന്ന പ്രശനം നിലനില്‍ക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം ശബരിമലയിലേയ്ക്ക് എത്തുന്ന യുവതികളെ തടയാന്‍ നിലയ്ക്കലിലും പമ്പയിലും കര്‍ശന പരിശോധന തുടരുകയാണ്. തീര്‍ത്ഥാടകരുടെ കൂട്ടത്തില്‍ യുവതികളുണ്ടോ എന്നറിയാന്‍ മഫ്തിയില്‍ വനിതാ പോലീസും സജ്ജമാണ്. വനിതാ പോലീസ് പല വഴികളിലായി തീര്‍ത്ഥാടകരെ നിരീക്ഷിക്കുകയും രേഖകള്‍ നോക്കി പ്രായം പരിശോധിക്കുകയും ചെയ്യുന്നുണ്ട്.
കൂടാതെ തീര്‍ത്ഥാടകര്‍ക്കായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇത്തവണയും കാര്യമായി ഒരുക്കിയിട്ടില്ലെന്ന് പരാതിയുയരുന്നുണ്ട്. ശുചിമുറികള്‍ ഉള്‍പ്പെടെയുള്ളവയുടെ കുറവ് തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്നും പരാതി ഉയരുന്നു. ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥയാണ് അടിസ്ഥാന സൗകര്യവികസനത്തിന് തടസ്സമെന്ന് വണ്ടിപെരിയാര്‍ പഞ്ചായത്ത് അധികൃതര്‍ ആരോപിച്ചു.