ചിദംബരത്തിന്റെ ജാമ്യ ഹര്‍ജി; വാദം ഇന്നും തുടരും

Published by
Janam Web Desk

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് പി ചിദംബരത്തിന്റെ ജാമ്യ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്നും വാദം കേള്‍ക്കും. എന്‍ഫോഴ്‌സ് ഡയറക്ടറേറ്റിന്റെ വാദമാണ് കോടതി വ്യാഴാഴ്ച കേള്‍ക്കുക. ചിദംബരത്തിന്റെ വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു.

സിബിഐ, ഇഡി കേസുകളിലായി ഇന്നേയ്‌ക്ക് 100 ദിവസമായി ചിദംബരം അഴിക്കുള്ളില്‍ കഴിയാന്‍ തുടങ്ങിയിട്ട്. എന്‍ഫോഴ്സ്മെന്റ് കേസില്‍ പി ചിദംബരത്തിന്റെ ജുഡിഷ്യല്‍ കസ്റ്റഡി കാലാവധി ഡിസംബര്‍ 11 വരെ ഡല്‍ഹി പ്രത്യേക കോടതി നീട്ടിയിരുന്നു.

അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ 14 ദിവസത്തേക്ക് കൂടി കസ്റ്റഡി നീട്ടണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം അംഗീകരിച്ചാണ് ഡല്‍ഹി പ്രത്യേക കോടതി കസ്റ്റഡി കാലാവധി നീട്ടിയത്.

Share
Leave a Comment