ഛത്തീസ്ഗഢ്: എത്ര തിരക്കുണ്ടായാലും റായ്പൂര്‍ ജംഗ്ഷനില്‍ അത് വിഷയമല്ല. കാരണം മറ്റൊന്നുമല്ല; നിര്‍ദ്ദേശങ്ങള്‍ ചുവടുവച്ച് മുദ്രകളിലൂടെ പകര്‍ന്നു നല്‍കാന്‍ മുഹമ്മദുണ്ടല്ലോ എന്നതാണ് നാട്ടുകാരുടെ ആശ്വാസം. വ്യക്തമായ ധാരണയോടെയും സമയംകളയാതെയുമാണ് ആളുകളെ പൊരിവെയിലത്തു നിര്‍ത്താതെയുള്ള മുഹമ്മദിന്റെ വാഹന നിയന്ത്രണം.
https://m.facebook.com/story.php?story_fbid=2482613821851366&id=140763992703039
നിറഞ്ഞ ചിരിയോടെ ആളുകളെ അഭിവാദ്യം ചെയ്ത് ട്രാഫിക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന മുഹമ്മദിന് കൈകൊടുത്ത് പോകുന്നവരുടെ എണ്ണം കൂടുകയാണ്. ഏതായാലും പോലീസുദ്യോഗസ്ഥനായ മുഹമ്മദാണ് താരം. ട്രാഫിക് നിയന്ത്രിക്കുന്ന മുഹമ്മദ്‌വീഡിയോ വൈറലായിക്കഴിഞ്ഞു.
പോലീസിന്റെ ട്രാഫിക് ഉദ്യോഗസ്ഥനായ മുഹമ്മദ് മൊഹ്‌സിന്‍ ഷേഖ് റായ്പൂരിലെ വലിയ തിരക്കുള്ള കവലയിലാണ് വാഹനഗതാഗതം നിയന്ത്രിക്കുന്നത്. ട്രാഫിക്ക് നിയന്ത്രിക്കുന്നതിന് നൃത്തരൂപം നല്‍കിയതാണ് ചുട്ടുപൊള്ളുന്ന വെയിലിലും മഴയത്തും തണുപ്പത്തും ക്ഷീണമറിയാത്തവിധം ട്രാഫിക് നിയന്ത്രിക്കാന്‍ സഹായിക്കുന്നതെന്ന് മുഹമ്മദ് പറയുന്നു.
മധ്യപ്രദേശിലെ രഞ്്ജിത് സിംഗിന്റെ നൃത്തംച്ചുവട് വച്ചുകൊണ്ടുള്ള ട്രാഫിക് നിയന്ത്രണത്തിന്റെ വീഡിയോയാണ് തനിക്ക് പ്രേരണയെന്ന് പറഞ്ഞ മുഹമ്മദ് ജോലി താന്‍ ശരിക്കും ആസ്വദിക്കുകയാണെന്നും മുദ്രകാട്ടി വിശദീകരിക്കുന്നു, ക്ഷീണമറിയാതെ നിറഞ്ഞചിരിയോടെ.















