മലേഷ്യ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍: പ്രതീക്ഷയോടെ ഇന്ത്യ

Published by
Janam Web Desk

ക്വലാലംപൂര്‍: ലോക ബാഡ്മിന്റണ്‍ മത്സരങ്ങളില്‍ സീസണിലെ ആദ്യ വന്‍കിട ടൂര്‍ണ്ണമെന്റായ മലേഷ്യന്‍ മാസ്‌റ്റേഴ്‌സിന് തുടക്കമായി. മെഡല്‍ പ്രതീക്ഷകളുമായി ലോക ചാമ്പ്യന്‍ പി.വി.സിന്ധുവിന്റെ നേതൃത്വത്തിലാണ് ഇന്ത്യന്‍ ടീം എത്തിയിരിക്കുന്നത്. സ്വപ്‌നതുല്യമായ മുന്നേറ്റത്തിലൂടെ ബേസിലിലും സ്വിറ്റസര്‍ലാന്റിലും ചരിത്രം രചിച്ച സിന്ധുവില്‍ത്തന്നെയാണ് ഇന്ത്യയുടെ മുഴുവന്‍ പ്രതീക്ഷയും. നാല് ലക്ഷം അമേരിക്കന്‍ ഡോളര്‍ സമ്മാനത്തുകയുള്ള പോരാട്ടത്തില്‍ ജയം നേടുന്നത് 2020 ഒളിമ്പിക്‌സിനും പ്രചോദനമാകും.

മത്സരത്തില്‍ 6-ാം സീഡായ സിന്ധുവിന്റെ ആദ്യ പോരാട്ടം റഷ്യയുടെ ഇവ്‌ഗെനിയ കൊസെറ്റസ്‌ക്കക്കെതിരെയാണ്. മുന്നേറുന്ന മുറക്ക് ക്വാര്‍ട്ടറില്‍ ചൈനയുടെ ലോക ഒന്നാം നമ്പര്‍ തായ് സൂ യുങ്ങുമായുള്ള പോരാട്ടത്തിനും സാധ്യതയുണ്ട്. എന്നാല്‍ കഴിഞ്ഞ തവണത്തെ ഇന്തോനേഷ്യന്‍ മാസ്‌റ്റേഴ്‌സ് കിരീടം ചൂടിയ സൈന നെഹ്‌വാളും പ്രതീക്ഷയിലാണ്.

പുരുഷവിഭാഗത്തില്‍ ഒളിമ്പിക്‌സ് മെഡല്‍ പ്രതീക്ഷയായ കിടംബി ശ്രീകാന്തിന്റെ ആദ്യ റൗണ്ടിലെ എതിരാളി ചൈനയുടെ ചൗ തീന്‍ ചെന്നാണ്. ഇതിനിടെ മികച്ച പ്രകടനം നടത്തുന്ന് സായ് പ്രണിതും കശ്യപും എല്ലാം ഇന്ത്യക്ക് നേട്ടവുമായി മടങ്ങുമെന്നാണ് പ്രതീക്ഷ. കശ്യപിന്റെ എതിരാളി ജപ്പാന്റെ ശക്തനായ കെന്റോ മൊമോട്ടോയാണ്. എച്ച് എസ് പ്രണോയ് നേരിടുന്നതും ജപ്പാന്റെ ജപ്പാന്റെ കാന്താ സുനേയാമയെയാണ്.

Share
Leave a Comment