സര്‍ദാര്‍ പട്ടേല്‍ നാഷണല്‍ യൂണിറ്റി പുരസ്‌കാരത്തിനായി നാമനിര്‍ദ്ദേശം ക്ഷണിച്ച് കേന്ദ്ര സര്‍ക്കാര്‍; ഏപ്രില്‍ 30 വരെ നാമനിര്‍ദ്ദേശം നല്‍കാം

Published by
Janam Web Desk

ന്യൂഡല്‍ഹി : രാജ്യത്തിന്റെ ഐക്യത്തിനായി മികച്ച സംഭാവനകള്‍ നല്‍കിയവര്‍ക്ക് നല്‍കുന്ന സര്‍ദാര്‍ പട്ടേല്‍ നാഷണല്‍ യൂണിറ്റി പുരസ്‌കാരത്തിനായി നാമനിര്‍ദ്ദേശം ക്ഷണിച്ച് കേന്ദ്രസര്‍ക്കാര്‍. പുരസ്‌കാരത്തിനായുള്ള നാമനിര്‍ദ്ദേശങ്ങള്‍ വെള്ളിയാഴ്ച മുതല്‍ ഓണ്‍ലൈന്‍ ആയി നല്‍കിത്തുടങ്ങാമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു. 2020 ഏപ്രില്‍ 30 വരെ ആളുകള്‍ക്ക് നാമനിര്‍ദ്ദേശങ്ങള്‍ നല്‍കാം.

nationalunityawards.mha.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് നാമനിര്‍ദ്ദേശം നല്‍കേണ്ടത്. 2020 ഒക്ടോബറിലെ നാഷണല്‍ യൂണിറ്റി ഡേയില്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കാനാണ് തീരുമാനം. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും സംഭാവന നല്‍കിയവര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പരമോന്നത ബഹുമതിയാണ് സര്‍ദാര്‍ പട്ടേല്‍ നാഷണല്‍ യൂണിറ്റി പുരസ്‌കാരം.

സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലിനോടുള്ള ആദര സൂചകമായാണ് കേന്ദ്രസര്‍ക്കാര്‍ പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചത്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും നിലനിര്‍ത്തുന്നതിനായുള്ള പ്രചോദനാത്മകമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചവര്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത് എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Share
Leave a Comment