വന്‍ അന്തര്‍വാഹിനി വ്യൂഹവുമായി ഇന്ത്യന്‍ സൈന്യം; ചൈനയുടെ ഭീഷണി നേരിടാന്‍ 50,000 കോടിയുടെ പദ്ധതി; 7 വിദേശ സൈനിക ശക്തികള്‍ ഇന്ത്യക്കായി ഒരുമിക്കുന്നു

Published by
Janam Web Desk

ന്യൂഡല്‍ഹി: ഇന്ത്യന്‍ സമുദ്രസുരക്ഷ ലക്ഷ്യമിട്ട് വന്‍ അന്തര്‍വാഹിനി വ്യൂഹം സജ്ജമാകുന്നു. 50,000 കോടി രൂപ പദ്ധതിച്ചിലവ് പ്രതീക്ഷിക്കുന്ന നിര്‍മ്മാണ കരാറിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്നലെ അംഗീകാരം നല്‍കി. പദ്ധതിക്കായി ഇന്ത്യയെ സഹായിക്കുന്നത് 7 സൈനിക ശക്തികള്‍. രണ്ട് ഇന്ത്യന്‍ കപ്പല്‍നിര്‍മ്മാണ ശാലകള്‍ക്കും അഞ്ച് വിദേശ കപ്പല്‍ നിര്‍മ്മാണ ശാലകളേയുമാണ് അന്തര്‍വാഹിനി നിര്‍മ്മാണത്തിനായി തിരഞ്ഞെടു ത്തിരിക്കുന്നത്. ഇതുവരെയുള്ള ഇന്ത്യന്‍ സൈനിക സംവിധാനത്തിലെ ഏറ്റവും വലിയ നിര്‍മ്മാണക്കരാറാണ് അന്തര്‍വാഹിനികളുടേത്.

ചൈനയുടെ വിപുലമായ അന്തര്‍വാഹിനി സംവിധാനത്തെ പ്രതിരോധിക്കാന്‍ ആറ് അത്യാധുനിക അന്തര്‍വാഹിനികള്‍ പി-751 എന്ന പദ്ധതിക്ക് കീഴിലാണ് തയ്യാറാകുന്നത്. ഇന്ത്യാ സര്‍ക്കാറിന്റെ തന്ത്രപ്രധാനമായ സഹകരണമെന്ന നയത്തിന്റെ അടിസ്ഥാനത്തില്‍ മെയ്ക് ഇന്‍ ഇന്ത്യാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മ്മാണം നടക്കുക.

പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള പ്രത്യേക സമിതി  നിര്‍മ്മാണകരാര്‍ ഏല്‍പ്പിക്കേണ്ട കമ്പനികളെ തീരുമാനിച്ചു കഴിഞ്ഞു. ഇന്ത്യന്‍ കമ്പനികളായ മസാഗോണ്‍ ഡോക്ക് ഷിപ്പ്ബില്‍ഡേഴ്‌സ് ലിമിറ്റഡും എല്‍ ആന്റ് ടി യുമാണ് മറ്റ് വിദേശ കമ്പനികളുമായി സഹകരിക്കാന്‍ തയ്യാറായിരിക്കുന്നത്. ഫ്രാന്‍സിന്റെ നാവികസേനാ വിഭാഗം, ജര്‍മ്മനിയുടെ തയ്‌സണ്‍ക്രുപ്പ്, റഷ്യയുടെ റുബിന്‍ ഡിസൈന്‍ ബ്യൂറോ, സ്‌പെയിനിന്റെ നവാന്റിയ, ദക്ഷിണ കൊറിയയുടെ ദേവൂ എന്നിവരാണ് അന്തര്‍വാഹിനി പദ്ധതിക്കായി ഒരുമിക്കുന്നത്.

Share
Leave a Comment