വിമാനത്താവളത്തിൽ ബോംബ് വച്ച പ്രതിയുടേതെന്ന പേരിൽ തന്റെ ചിത്രം പ്രചരിപ്പിച്ചു ; ഇടത്-ജിഹാദി പ്രവർത്തകർക്കെതിരെ നിയമ നടപടിയുമായി ദക്ഷിണ കന്നട സ്വദേശി

Published by
Janam Web Desk

മംഗളൂരു : വിമാനത്താവളത്തിൽ ബോംബ് വച്ച പ്രതി ആദിത്യ റാവു എന്ന പേരിൽ തന്റെ ചിത്രം പ്രചരിപ്പിക്കുന്ന ഇടത്-ജിഹാദി പ്രവർത്തകർക്കെതിരെ നിയമ നടപടിയുമായി ദക്ഷിണകന്നട ജില്ലയിലെ പുത്തൂര്‍ സ്വദേശി സന്ദീപ് ലോബോ . പൂത്തൂര്‍ പോലീസില്‍ ഇതു സംബന്ധിച്ച് പരാതി നല്‍കി കഴിഞ്ഞു .

തന്റെ ചിത്രം പ്രതിയുടേതെന്ന മട്ടിൽ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ആ പോസ്റ്റുകൾ തനിക്ക് അയച്ചു നൽകണമെന്നും സന്ദീപ് ഫെസ്യ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടിട്ടുണ്ട് . ഇത്തരത്തിൽ വ്യാജ പ്രചാരണങ്ങൾ നടത്തുന്നത് അനുവദിക്കാനാകില്ലെന്നും അത് തനിക്കും ,കുടുംബത്തിനും അപമാനം ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം പറയുന്നു .

മംഗളൂരു വിമാനത്താവളത്തിൽ ബോംബ് സാമഗ്രികൾ വച്ച കേസിൽ ഉഡുപ്പി മണിപ്പാൽ സ്വദേശി ആദിത്യ റാവു (36) ബംഗളൂരുവിൽ കീഴടങ്ങിയിരുന്നു . ബംഗളൂരു നൃപതുംഗ റോഡിലെ ഡിജി ആൻഡ് ഐജി ഓഫിസിലാണ് ഇന്ന് രാവിലെ കീഴടങ്ങിയത്. എന്നാൽ പ്രതി ആദിത്യ റാവുവിന്റേതെന്ന പേരിൽ ഇടത് – ജിഹാദി പ്രവർത്തകർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നത് ആർ എസ് എസ് പ്രവർത്തകൻ കൂടിയായ സന്ദീപ് ലോബോയുടെ ചിത്രമാണ് .

ആര്‍എസ്സ്എസ് ട്രെയിനിങ് ക്യാംപില്‍ ആര്‍എസ്എസ് മദ്ധ്യക്ഷേത്രീയ കാര്യകാരിണീ സദസ്യന്‍ കല്ലട്ക്ക പ്രഭാകരഭട്ടിനൊപ്പം നില്‍ക്കുന്ന സന്ദീപ് ലോബോയുടെ പടമാണ് ആദിത്യറാവുവിന്റെതെന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത്. ഹിന്ദുതീവ്രവാദി ആര്‍എസ്എസ് നേതാവിനൊപ്പം എന്ന അടിക്കുറിപ്പോടെയാണ് വ്യാജസന്ദേശം പ്രചാരിക്കുന്നത്. വാട്‌സ്ആപ്പിലും ഫേസ് ബുക്കിലും ഉള്‍പ്പെടെ ഫോട്ടോ പ്രചരിക്കുന്നുണ്ട്.

Share
Leave a Comment