ഫ്യൂച്ചര്‍ ഐ തീയേറ്റര്‍ അവതരിപ്പിച്ച ശൂര്‍ ഷാമ്രാട്ട് നാടകം ശ്രദ്ധേയമായി

Published by
Janam Web Desk

കുവൈറ്റ് സിറ്റി – എം എസ് ബാബുരാജിന്റെ ജീവിതകഥയെ ആസ്പദമാക്കി കുവൈത്തിലെ ഫ്യുച്ചർ ഐ തിയേറ്റർ അവതരിപ്പിച്ച ശൂർ ഷാമ്രാട്ട് എന്ന നാടകം മികച്ച അവതരണ രീതികൊണ്ടും അഭിനയ മികവ് കൊണ്ടും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി. ഡോ സാംകുട്ടി പട്ടംകരിയാണ് നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത്. ഔദ്യോഗിക ചടങ്ങിന്റെ ഉദ്ഘാടനം ഡോ. സാംകുട്ടി പട്ടംകരി ഭദ്രദീപം കൊളുത്തി നിർവഹിച്ചു.

ഫ്യൂച്ചർ ഐ തിയേറ്റർ പ്രസിഡന്റ് ഷമീജ് കുമാർ അധ്യക്ഷൻ വഹിച്ച ചടങ്ങിൽ പ്രോഗ്രാം കൺവീനർ സന്തോഷ് കുമാർ കുട്ടത്ത് സ്വാഗതം പറഞ്ഞു. ഐ സോണിക മോഡലിംഗ് ആൻഡ് ഗ്രൂമിംഗ് സ്കൂൾ Uk യുടെ ഫൗണ്ടറും, മാനേജിങ് ഡയറക്ടറുമായ ശ്രീമതി. മിഷേൽ ജോൺസൺ ആശംസകളർപ്പിച്ചു. സുവനീർ പ്രകാശനം രക്ഷാധികാരി സതീഷ് വാരിജാക്ഷൻ, ആദ്യപ്രതി അബ്ദുൽഅസീസ്  അൽ ഷമ്മരിക്കു‌ നൽകി നിർവഹിച്ചു. ട്രഷറർ ശരത് നായർ നന്ദി പറഞ്ഞു.

Share
Leave a Comment
Published by
Janam Web Desk