കുവൈറ്റ് സിറ്റി – വിദ്യാര്‍ഥികളില്‍ പുകയിലയുടെ മാരകമായ സ്വാധീനത്തെ ക്കുറിച്ച് അവബോധം ഉണ്ടാക്കുവാനും പുകയിലയോടും പുകയില ഉല്‍പ്പന്നങ്ങളോടും ക്രിയാത്മകമായ വിപ്രതിപത്തി ഉളവാക്കുന്ന വിധത്തില്‍ വിവിധ പരിപാടികള്‍ സയന്‍സ് വിഭാഗം അദ്ധ്യാപകരുടെ നേതൃത്വത്തില്‍ സ്കൂളില്‍ സംഘടിപ്പിയ്ക്കുകയുണ്ടായി.
കുവൈറ്റിലെ ഭവന്‍സ് സ്മാര്‍ട്ട് ഇന്ത്യന്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പുകയില വിരുദ്ധ ദിന പ്രതിജ്ഞ എടുത്തു.പൂര്‍ണ്ണ ആരോഗ്യവാന്മാരായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ അധ്യാപക ലോകത്തിന്റെ പങ്കിനെ പറ്റി സ്കൂള്‍ പ്രിന്‍സിപ്പല്‍ മഹേഷ് അയ്യര്‍ തന്റെ സന്ദേശത്തില്‍ അധ്യാപകരെ ഓര്‍മിപ്പിച്ചു.
പുകയില വിരുദ്ധ ബോധവത്ക്കരണത്തിന്റെ ഭാഗമായി ഒന്നാം ക്ലാസ് മുതല്‍ ഏഴുവരെയുള്ള ക്ലാസുകളിലെ വിദ്യാര്തികള്ക്കായി പെയിന്റിംഗ്, കളറിംഗ് ,മുദ്രാവാക്യം എഴുതല്‍, പോസ്റ്റര്‍ നിര്‍മ്മാണം, തുടങ്ങിയ വിവിധ പരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചു. 8 മുതലുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി പുകയില വിരുദ്ധ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിവിധ ചര്‍ച്ചാ ക്ലാസുകള്‍ – ഡിജിറ്റല്‍ പോസ്റര്‍ നിര്‍മ്മാണം മറ്റ് മത്സരങ്ങള്‍ എന്നിവ സംഘടിപ്പിച്ചു.
പരിപാടികള്‍ക്ക് വകുപ്പ് ചുമതലയുള്ള അധ്യാപകര്‍ – സരിത ഉമേഷ്, ബവിത ബ്രൈറ്റ് , രേഖ രവീന്ദ്രന്, കാജല്‍ ജോഷി തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments