പത്തനംതിട്ട: സുപ്രീം കോടതി ചുമതലപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ പന്തളം കൊട്ടാരത്തില്‍ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങളുടെ കണക്കെടുക്കാന്‍ റിട്ട.ജസ്റ്റിസ് സി.എന്‍. രാമചന്ദ്രനന്‍ പന്തളം കൊട്ടാരത്തിലെത്തി. രാവിലെ 9.30യോട് കൂടി പന്തളത്ത് എത്തിയ അദ്ദേഹം വലിയകോയിക്കല്‍ ക്ഷേത്ര ദര്‍ശനം നടത്തി.
ക്ഷേത്ര ദര്‍ശനത്തിന് ശേഷം സ്രാമ്പിക്കല്‍ കൊട്ടാരത്തിലെ നിര്‍വ്വാഹക സംഘം ഓഫീസില്‍ എത്തി ഭാരവാഹികളുമായി അദ്ദേഹം കൂടിക്കാഴ്‌ച്ച നടത്തി. തുടര്‍ന്ന് തിരുവാഭരണങ്ങള്‍ സുരക്ഷിത മുറിയില്‍ നിന്നും പുറത്ത് എടുത്ത് നിര്‍വ്വാഹക സംഘം ഓഫീസിലെത്തിച്ചാണ് പരിശോധന നടത്തുന്നത്.
തിരുവാഭരണത്തിന്റെ മാറ്റ്, തൂക്കം, എണ്ണം എന്നിവ തിട്ടപ്പെടുത്തുന്നതിനായി പ്രത്യേക വിദഗ്ധ സംഘവും അദ്ദേഹത്തോടൊപ്പം ഉണ്ട്.