മലപ്പുറം : കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മലപ്പുറത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. അനാവശ്യ യാത്രകള്‍ നടത്തിയാല്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ അധികൃതര്‍ അറിയിച്ചു.
നേരത്തെ കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് എന്നീ ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മലപ്പുറത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.