ഗുവാഹട്ടി: അസമില്‍ കൊറോണ ബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ വടക്കുകിഴക്കന്‍ മേഖലകളിലെ ആറു സംസ്ഥാനങ്ങള്‍ അസമിലേക്കുള്ള പാത അടച്ചു. ഇന്ത്യയിലെ വടക്ക് കിഴക്കന്‍ മേഖലയിലെ സംസ്ഥാനങ്ങളിലേക്കുള്ള വാതിലാണ് അസം സംസ്ഥാനം. കൊറോ ണ രോഗബാധയുടെ ഭീതിയാണ് അതിര്ത്തികളടക്കാന് കാരണമെന്ന് അസമിലെ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.
അസമിനോട് ചേര്‍ന്നുകിടക്കുന്ന അരുണാചല്‍ പ്രദേശ്, നാഗാലാന്റ്, മണിപ്പൂര്‍, മിസോറം, ത്രിപുര, മേഘാലയ, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളാണ് അതിര്‍ത്തികള്‍ സുരക്ഷാ കാരണത്താലാണ് അടച്ചത്. അതിര്‍ത്തി അടച്ചതിനാല്‍ ഗുവാഹട്ടിയില്‍ നിന്നും തീവണ്ടിമാര്‍ഗ്ഗം മേഖാലയിലെ ഷില്ലോംഗ്, ജോവായ് അടക്കമുള്ള അഞ്ചു ജില്ലകളിലേക്ക് മാത്രമാണ് ഇനി എത്താനാവുക എന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. നാഗാലാന്റിന് അസമിലേക്കുള്ള വാതി ലായ വോഖാ ജില്ലയുടെ അതിര്‍ത്തിയും അടച്ചതില്‍ പെടുന്നു. ത്രിപുരയുടെ മുഖ്യമന്ത്രി ബിപ്ലവ് ദേബിന്റെ വാക്കുകളനുസരിച്ച് സാധനങ്ങളുമായി പോകുന്ന ട്രക്കുകള്‍ക്കും ചരക്കുതീവണ്ടികള്‍ക്കും മാത്രമാണ് അനുമതിയുള്ളത്.