മുംബൈ: ഡല്‍ഹി തബ് ലീഗ് സമ്മേളനത്തിന് പോയത് മറച്ചുവച്ച് ഒളിവില്‍ കഴിഞ്ഞവരെ കണ്ടെത്തി അറസ്റ്റ് ചെയ്ത പോലീസുദ്യോഗസ്ഥന് കൊറോണ സ്ഥിരീകരിച്ചു. മുംബൈ പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് രോഗം സ്ഥിരീകരിച്ചത്. അദ്ദേഹത്തെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡല്‍ഹിയില്‍ നിന്നും വിവിധ സംസ്ഥാനങ്ങളിലേക്ക് തിരികെ എത്തിയ തബ് ലീഗ് പ്രവര്‍ത്തകരെ ശക്തമായ തിരച്ചിലുകള്‍ക്കൊടുവിലാണ് കണ്ടെത്താന്‍ സാധിച്ചത്. 21 പേരെയാണ് മുംബൈ പോലീസിലെ ഉദ്യോഗസ്ഥന്‍ രഹസ്യമായി കണ്ടെത്തിയത്. ഇതില്‍ 8 പേര്‍ വിദേശ പൗരന്മാരുമാണ്. മുംബ്ര എന്ന പ്രദേശത്തെ ഒരു പള്ളിയിലും സ്‌ക്കൂളിലുമായി ഇവരെല്ലാം രഹസ്യമായി താമസിച്ചുവരികയായിരുന്നു.
നിരവധി തവണ പള്ളികളിലും മറ്റ് മതകേന്ദ്രങ്ങളിലും സൂചന നല്‍കിയിട്ടും വിദേശിക ളടക്കം മുന്നോട്ട് വരാന്‍ തയ്യാറാകാതിരുന്നതിനാല്‍ ശക്തമായ വകുപ്പുകളിട്ടാണ് കേസ് എടുത്തതെന്നും മുംബൈ പോലീസ് അറിയിച്ചു.