Police - Janam TV

Police

ഭക്ഷണം കഴിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; ഡ്യൂട്ടിക്കിടെ സൈബർ സെല്ലിലെ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

പത്തനംതിട്ട: സൈബർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. കുളനട സ്വദേശി അനൂപ് (40) ആണ് മരിച്ചത്.  ഭക്ഷണം കഴിക്കുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ...

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

പത്തനംതിട്ട: പതിമൂന്നുകാരിയുടെ വ്യാജ ലൈംഗിക പീഡനപരാതിയെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത യുവാക്കളെ ക്രൂരമായി മര്‍ദിച്ചെന്ന പരാതിയില്‍ കൂടല്‍ പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടി. എസ്ഐ ജയ്‌മോനെ സ്ഥലംമാറ്റിയപ്പോള്‍, ...

‘ഭാര്യയെ കൊലപ്പെടുത്തി’ എന്ന് പറഞ്ഞ് ഭർത്താവ് കീഴടങ്ങി; യുവതിയെ ജീവനോടെ കണ്ടെത്തി പൊലീസ്; അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തി

കോഴിക്കോട്: ഭാര്യയെ കൊലപ്പെടുത്തിയെന്ന് പറഞ്ഞ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങാനെത്തിയ ഭർത്താവിന്റെ മൊഴി പരിശോധിച്ചെത്തിയ പൊലീസ് അബോധാവസ്ഥയിലായിരുന്ന യുവതിയെ സമയോചിതമായി ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ചു. കോഴിക്കോട് വെള്ളയിലായിരുന്നു സംഭവം. ...

പോലീസ് ബൊലേറോയ്‌ക്ക് പിഴയിട്ട സംഭവം; വെഹിക്കിൾ ഇൻസ്പെക്ടർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

തൃശൂർ: വടക്കാഞ്ചേരി പോലീസിന്റെ ബൊലേറോ വാഹനത്തിന് പിഴ ചുമത്തിയ സംഭവത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി.വി. ബിജുവിനെതിരെ വടക്കാഞ്ചേരി പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കൃത്യനിർവഹണത്തിന് ...

ഷൊർണൂരിൽ വീട്ടുമുറ്റത്ത് കത്തിക്കരിഞ്ഞ നിലയിൽ അജ്ഞാത മൃതദേഹം; ദുരൂഹതയിൽ അന്വേഷണം

പാലക്കാട്: ഷൊർണൂർ വാടാനംകുറിശ്ശിയിൽ വീട്ടുമുറ്റത്ത് കത്തിക്കരിഞ്ഞ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. സംഭവത്തിൽ ഷൊർണൂർ പോലീസ് അന്വേഷണം ആരംഭിച്ചു. പൊയിലൂർ സ്വദേശിനി ജയയുടെ വീടിന്റെ മുറ്റത്താണ് മൃതദേഹം ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പൊലീസ് എസ്‌ഐ അറസ്റ്റിൽ

ഭട്കൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ മാൻകി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ (എസ്‌ഐ) അഭിനന്ദൻ ഗൗഡയെ ഭട്കൽ പോലീസ് ...

പാട്ട് പാടിയതിനെ തുടർന്നുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു; കമ്പിവടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോട്ടയം: പാട്ട് പാടിയതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ കമ്പിവടി കൊണ്ട് തലക്കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വൈക്കം ചെമ്പ് സ്വദേശി വിനീഷ് ആണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ...

ആര്യനാട് പോലീസ് സ്റ്റേഷനിൽ യുവാവിന്റെ ആക്രമണം; CI യുടെ തല കസേര കൊണ്ട് അടിച്ചു പൊട്ടിച്ചു; തലയിൽ 4 സ്റ്റിച്ച്; യുവാവ് പോലീസ് കസ്റ്റഡിയിൽ,

തിരുവനന്തപുരം: ആര്യനാട് പോലീസ് സ്റ്റേഷനിൽ യുവാവിന്റെ അതിക്രമത്തിൽ സിഐയ്ക്ക് പരിക്ക്. കുളപ്പട സ്വദേശി യദുവാണ് പോലീസ് കസ്റ്റഡിയിലിരിക്കെ ആക്രമണം നടത്തിയതെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ സിഐയുടെ തലയിൽ ...

യുവാവിനെ മർദിച്ചെന്ന് പരാതി; മൊബൈൽ തകർത്തു: കൊരട്ടി സ്റ്റേഷനിലെ പൊലീസുകാരൻ വിനുകുമാറിന് സസ്‌പെൻഷൻ

തൃശൂർ: യുവാവിനെ അകാരണമായി തടഞ്ഞുനിർത്തി മർദിക്കുകയും മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തെന്ന പരാതിയിൽ കൊരട്ടി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ വിനുകുമാറിനെ സസ്‌പെൻഡ് ...

അവർ സുരക്ഷിതരാണ്; വർക്കലയിൽ നിന്ന് കാണാതായ രണ്ട് വിദ്യാർഥികളെയും കണ്ടെത്തി

തിരുവനന്തപുരം: വർക്കലയിൽ നിന്ന് കാണാതായിരുന്ന രണ്ട് വിദ്യാർഥികളെ കണ്ടെത്തി. ഇന്ന് പുലർച്ചെ കല്ലമ്പലത്തിന് സമീപം ഞെക്കാട്ടുവെച്ചാണ് ഇരുവരെയും സുരക്ഷിതരായി കണ്ടെത്തിയത്. അഞ്ച് ദിവസമായി തുടരുന്ന അന്വേഷണത്തിനൊടുവിലാണ് വിദ്യാർഥികളെ കണ്ടെത്താൻ ...

ധ്യാനത്തിനെത്തിയ യുവതിയെ പീഡിപ്പിച്ച കേസ്: പുരോഹിതൻ അറസ്റ്റിൽ

കൊല്ലം: ചവറയിൽ ധ്യാനത്തിനെത്തിയ യുവതിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ക്രിസ്ത്യൻ പുരോഹിതനെ പോലീസ് അറസ്റ്റ് ചെയ്തു. ഫാദർ ഡെന്നിസ് പ്രവീൺ ആണ് വെള്ളിയാഴ്ച ചവറ ...

ഹിൽപാലസ് ക്യാമ്പിൽ ഡ്യൂട്ടിക്കിടെ മദ്യപിച്ചെന്ന ആരോപണം; മൂന്ന് പോലീസുകാർക്കെതിരെ നടപടി

കൊച്ചി: തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസ് ക്യാമ്പിൽ ബാരക്കിനുള്ളിൽ മദ്യപിച്ചെന്ന ആരോപണത്തെ തുടർന്ന് കെ.എ.പി ഒന്നാം ബറ്റാലിയനിലെ മൂന്ന് പോലീസുകാരെ സസ്പെൻഡ് ചെയ്തു. കെ.യു. അഭിലാഷ്, എൻ. നവാസ്, ...

പേരാമ്പ്രയില്‍ ലഹരി സംഘത്തിന്റെ അഴിഞ്ഞാട്ടം; പോലീസിനെ ആക്രമിച്ചവരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും

കോഴിക്കോട്: പേരാമ്പ്രയില്‍ ലഹരി പരിശോധനയ്ക്കിടെ പോലീസിനെയും നാട്ടുകാരെയും ആക്രമിച്ച സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റ്യാടി കോവുമ്മല്‍ സ്വദേശി അഫ്രീദ് ...

വിദ്യാർഥിയുടെ വാട്ടർബോട്ടിലിൽ ചാരായം; പ്രതിയായ രണ്ടാനച്ഛൻ വിദേശത്തേക്ക് കടന്നു

താമരശ്ശേരി: വിദ്യാർഥിയുടെ വാട്ടർബോട്ടിലിൽ നിന്ന് വാറ്റ് ചാരായം കണ്ടെത്തിയ കേസിലെ മുഖ്യപ്രതിയായ രണ്ടാനച്ഛൻ പൊലീസിന്റെ കണ്ണുവെട്ടിച്ച് വിദേശത്തേക്ക് കടന്നു. കഴിഞ്ഞ ദിവസമാണ് ഇയാൾ രാജ്യം വിട്ടത്. ഇയാളുടെ ...

പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ച എട്ട് പവനോളം സ്വർണം നഷ്ടപ്പെട്ടു; കരിപ്പൂർ മുൻ എസ്‌എച്ച്ഒ അബ്ബാസ് അലിയ്‌ക്ക് സസ്പെൻഷൻ

മലപ്പുറം: കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന എട്ട് പവനോളം സ്വർണം കാണാതായ സംഭവത്തിൽ കരിപ്പൂർ മുൻ എസ്‌എച്ച്ഒ അബ്ബാസ് അലിക്ക് സസ്പെൻഷൻ. കൊണ്ടോട്ടി എസ്.പി സമർപ്പിച്ച അന്വേഷണ ...

11 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പരാതി ; പോക്സോ കേസിൽ മുൻ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ

കണ്ണൂർ: കളിക്കാൻ പുറത്തിറങ്ങിയ 11 വയസ്സുകാരിയെ ബലമായി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിൽ വിരമിച്ച പൊലീസ് സബ് ഇൻസ്പെക്ടർ അറസ്റ്റിൽ. പരിയാരം കാപ്പുങ്ങൽ സ്വദേശി ഇ.വി. ഗോപിനാഥൻ ...

ജയിലിൽ നിന്ന് പുറത്തിറങ്ങി ദിവസങ്ങൾക്കകം ദുരൂഹ മരണം; യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ അന്വേഷണം ആരംഭിച്ച് പോലീസ്

തിരുവനന്തപുരം: ചിറയിൻകീഴിൽ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. വിവിധ കേസുകളിൽ പ്രതിയായ ‘മിന്നൽ’ ഫൈസലിന്റെ മൃതദേഹമാണ് ആളൊഴിഞ്ഞ പുരയിടത്തിലെ ചെറിയ കെട്ടിടത്തിനുള്ളിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ഏകദേശം നാല് ...

യൂണിഫോമിൽ മതചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുത്; പൊലീസിന് ഡിജിപിയുടെ കർശന നിർദേശം

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥർ ഔദ്യോഗിക യൂണിഫോമിൽ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുത് എന്ന് സംസ്ഥാനത്തെ പൊലീസിന് കർശന നിർദേശം. ഈ നിർദേശം ഉൾപ്പെടുത്തി ഡിജിപിയുടെ പുതിയ സർകുലർ ...

‘ കാറിൽ കയറുംവരെ അയാൾ പിന്നാലെ; ഇതാണോ സ്ത്രീ സുരക്ഷ?’ ബെംഗളൂരുവിലെ ദുരനുഭവം വെളിപ്പെടുത്തി നടി ദിവ്യ സുരേഷ്

ബെംഗളൂരു: രാത്രിയിൽ ബന്ധുവിനൊപ്പം നടന്നുപോകുന്നതിനിടെ അജ്ഞാതൻ പിന്തുടർന്ന് അശ്ലീലമായി പെരുമാറിയെന്ന ഗുരുതര ആരോപണവുമായി കന്നഡ നടിയും ബിഗ് ബോസ് കന്നഡ മുൻ മത്സരാർത്ഥിയുമായ ദിവ്യ സുരേഷ്. ഞായറാഴ്ച രാത്രി ...

അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിക്ക് പിതാവിന്റെ ക്രൂര മർദനം; ലഹരിക്ക് അടിമയാണെന്ന് സംശയം; ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തു

പാലക്കാട്:  മീനാക്ഷിപുരത്ത് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ അച്ഛൻ ക്രൂരമായി മർദിച്ചു. വണ്ടിത്താവളം കെയോട് പ്രദേശത്താണ് സംഭവം. കുട്ടിയെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ മീനാക്ഷിപുരം പൊലീസ് സ്വമേധയാ അന്വേഷണം ...

ഉന്നത ഉദ്യോഗസ്ഥരുടെ പേരിൽ പണം തട്ടാൻ പുതിയ മാർഗം: ‘ബോസ് സ്കാമി’ നെതിരെ ജാഗ്രത പാലിക്കുക

പ്രമുഖ സ്ഥാപനങ്ങളിലെയും കമ്പനികളിലെയും ഉന്നത ഉദ്യോഗസ്ഥരെയും ധനകാര്യ വിഭാഗം ജീവനക്കാരെയും ലക്ഷ്യമിട്ട് "ബോസ് സ്‌കാം" (Boss Scam) അഥവാ 'CEO Impersonation Fraud' എന്ന പേരിൽ അറിയപ്പെടുന്ന ...

‘മുട്ടിൽ നിർത്തിച്ച് കാലിൽ ചവിട്ടി’; ഏഴാം ക്ലാസുകാരനെ അധ്യാപകൻ മർദ്ദിച്ചതായി പരാതി

തൊടുപുഴ: ഏഴാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ ക്രൂരമായി മർദ്ദിച്ചതായി പരാതി. ആനക്കര സർക്കാർ സ്‌കൂളിലാണ് യിലാണ് സംഭവം നടന്നത്. മറ്റ് വിദ്യാർത്ഥികളുടെ മുന്നിൽ വെച്ച് ചൂരൽ ഉപയോഗിച്ച് ...

‘സെക്രട്ടേറിയറ്റിലേക്ക് എസ്എഫ്ഐ മാര്‍ച്ചില്‍ സംഘര്‍ഷം; ബ്ലേഡ് ഉപയോഗിച്ച് ആക്രമണശ്രമമെന്ന് പൊലീസ്, കേസെടുക്കുമെന്ന് സൂചന’

തിരുവനന്തപുരം: സഹകരണ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസ് വര്‍ധനയ്ക്കെതിരെ എസ്എഫ്ഐ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘര്‍ഷഭരിതമായി. പ്രതിഷേധം നിയന്ത്രണാതീതമായതോടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായതായും, ചിലര്‍ ബ്ലേഡ് ...

കുടുംബവഴക്ക് അന്വേഷിക്കാനെത്തിയ പോലീസുകാരൻ യുവതിയോട് മോശമായി പെരുമാറി: പരാതിയിൽ കേസെടുത്തു

കോഴിക്കോട്: കുടുംബവഴക്ക് അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥൻ യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ കേസെടുത്തു. നടക്കാവ് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ആയിരുന്ന രഞ്ജിത്തിനെതിരെയാണ് നടക്കാവ് പോലീസ് ...

Page 1 of 101 12101