ലണ്ടന്‍: 2021 സീസണിലേക്ക് സിറ്റിയുടെ പ്രതിരോധനിരയിലേക്ക് എത്തുന്നത് ലോകഫുട്‌ബോളിലെ മികച്ച കൗമാരതാരം. പെറുവിന്റെ ദേശീയഫുട്‌ബോള്‍ നിരയുടെ കരുത്തനായി മാറിയിരിക്കുന്ന ലൂയിവെര്‍ത്ത് അഗ്വിലാറാണ് സിറ്റിയുമായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്.
നിലവില്‍ പെറുവിലെ അലിയാന്‍സാ ലിമാ ക്ലബ്ബിലാണ് അഗ്വിലാര്‍ നിലവില്‍ കളിക്കുന്നത്. വര്‍ക്ക് പെര്‍മിറ്റ് കിട്ടിയാലുടന്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്‌റ്റേഡിയത്തിലേക്ക് എത്തിച്ചേരുമെന്ന് ക്ലബ്ബ് അധികൃതര്‍ അറിയിച്ചു. പെറുവിന്റെ ക്ലബ്ബ് ചരിത്രത്തിലെ അടുത്തകാലത്തെ സുപ്രധാനമായ കൈമാറ്റമാണ് അഗ്വിലാറിന്റേത്. ആദ്യമായാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്ക് ഒരു പെറു ഫുട്‌ബോള്‍ താരം എത്തുന്നത്. 150 കോടിയുടെ കരാറാണ് നിലവില്‍ ഒപ്പുവച്ചിരിക്കുന്നത്.
മാഞ്ചസ്റ്റര്‍ സിറ്റി ആരുടേയും സ്വപ്ന ടീമാണ്. അതിലെ ഏറ്റവും മികച്ച കളിക്കാരനായി മാറുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് 16 വയസ്സുമാത്രം തികഞ്ഞ ഫുട്‌ബോള്‍ താരം പറഞ്ഞു. 2019ലാണ് ലോക അണ്ടര്‍-17 ലോകകപ്പിനായി അഗ്വിലാറിനെ പെറു തിരഞ്ഞെടുക്കുന്നത്. അന്ന് വയസ്സ് 15 തികഞ്ഞിട്ടേയുള്ളു.