അലിഗഢ്: ലോക്ഡൗണ്‍ നിര്‍ദ്ദേശം പാലിക്കാതിരുന്ന അക്രമികള്‍ പോലീസിനെ ആക്രമിച്ചു. ഉത്തര്‍പ്രദേശിലെ അലിഗഢിലാണ് ലോക്ഡൗണ്‍ പെട്രോളിംഗിനിടെ പോലീസ് സംഘത്തെ ഒരു കൂട്ടമാളുകള്‍ ആക്രമിച്ചത്. വടികളും കല്ലുകളുമായി പോലിസിനെതിരെ തിരയുക യായിരുന്നുവെന്ന് പരിക്കേറ്റ ഉദ്യോഗസ്ഥന്‍ വിശാല്‍ പാണ്ഡെ ദേശീയമാദ്ധ്യമങ്ങളോട് പറഞ്ഞു. അലിഗഢ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണ് വിശാല്‍.
പ്രദേശത്ത് രാവിലെ നടക്കുന്ന പച്ചക്കറിക്കച്ചവടത്തിനിടെയാണ് പോലീസിന് നേരെ ഒരു കൂട്ടം പ്രകോപനത്തോടെ നീങ്ങിയത്. ആളുകള്‍ കൂട്ടമായി വില്‍പ്പന സ്ഥലത്തെത്തി യതിനാലാണ് പോലീസ് സംഭവസ്ഥലത്തെത്തിയത്. സാമൂഹിക അകലം പാലിക്കാന്‍ വിമുഖത കാണിച്ച അക്രമികള്‍ കല്ലുകളുമായി പോലിസിനെ ആക്രമിച്ചു. രാവിലെ 6 മുതല്‍ 10വരെ കടകള്‍ തുറക്കാനാണ് അലിഗഢില്‍ ജില്ലാ ഭരണകൂടം അനുവാദം നല്‍കിയിട്ടുള്ളത്.
ഉത്തര്‍പ്രദേശിലെ ജനനിബിഢമായ നഗരങ്ങളിലൊന്നാണ് അലിഗഢ്. ആകെ 1294 പേര്‍ക്കാണ് അലിഗഢിലടക്കം രോഗബാധയുള്ളത്. ഇതില്‍ ആകെ 140 പേര്‍ മാത്രമാണ് രോഗം ഭേദമായി മടങ്ങിയത്. നിലവില്‍ 20 പേര്‍ മരണപ്പെട്ടതായും ആരോഗ്യവകുപ്പറിയിച്ചു.