മുംബൈ: യെസ് ബാങ്കിന്റെ പ്രതിസന്ധികൂടുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് നിക്ഷേപം നടത്തിയ ബാങ്കുകളാണ് ഓഹരികള്‍ വിറ്റഴിച്ചിരിക്കുന്നത്. മാര്‍ച്ച് 17നും 31നും ഇടയിലായിട്ടാണ് മിക്കവാറും ബാങ്കുകള്‍ യെസ്ബാങ്ക് ഓഹരികള്‍ വിറ്റഴിച്ചത്.
ഫെഡറല്‍ ബാങ്കാണ് ആദ്യം ഓഹരികള്‍ വിറ്റത്. 5.86 കോടിയുടെ ഓഹരികളാണ് ഫെഡറല്‍ ബാങ്ക് വിറ്റഴിച്ചത്. കൊട്ടക് മഹീന്ദ്ര 4.72 കോടിയും ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് 4.02 കോടിയുടെ ഓഹരികളും വിറ്റു കഴിഞ്ഞു.
നിലവില്‍ യെസ്ബാങ്കില്‍ ഫെഡറല്‍ ബാങ്കിന്റെ വിഹിതം അരശതമാനം കുറഞ്ഞ് 1.92 ആയി. കൊട്ടക് മഹീന്ദ്രയുടെ വിഹിതം 3.61 ശതമാനവും ഫസ്റ്റ് ബാങ്കിന്റേത് 1.67 ശതമാനവുമായി താഴ്ന്നു. എന്നാല്‍ എസ്.ബി.ഐ, ആക്‌സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്കുകള്‍ ഓഹരികള്‍ നിലനിര്‍ത്തിയിട്ടുണ്ട്.