പ്രയാഗ്‌രാജ്: ഉത്തര്‍പ്രദേശ് സംസ്ഥാനത്തെ കൊറോണ പ്രതിരോധപ്രവര്‍ത്തനത്തിനെതിരെ പ്രചാരണം നടത്തിയതിന് മാദ്ധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ന്യൂനപക്ഷ സമൂഹങ്ങള്‍ ക്കിടയില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ അസത്യപ്രചാരണം നടത്തിയെന്നതാണ് കേസ്.
പ്രയാഗ് രാജിലെ മാദ്ധ്യമപ്രവര്‍ത്തകന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന യൂസഫ് അന്‍സാരിയെയാണ് അറസ്റ്റ് ചെയ്തത്. സംസ്ഥാന സര്‍ക്കാര്‍ കൊറോണ ക്വാറന്റൈന്‍ ചെയ്യപ്പെട്ടവരുടെ പേരുകള്‍ മുസ്ലീംങ്ങളുടെ പ്രദേശങ്ങളില്‍ മാത്രമാണ് പതിപ്പിക്കുന്നുവെന്ന തെറ്റായ പ്രചാരണമാണ് അന്‍സാരി സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. മുസ്ലിം സമുദായത്തെ തെരഞ്ഞുപിടിച്ച് അധികൃതര്‍ കൊറോണ ക്വാറന്റൈന്‍ ചെയ്യിക്കുന്നുവെന്ന ആരോപണം ഇദ്ദേഹം പല തവണ ഉന്നയിച്ചതായി ശ്രദ്ധയില്‍പെട്ടെന്നും പോലീസ് അറിയിച്ചു. നിലവില്‍ ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കിയവരുടെ വീടുകളിലും ജില്ലാ ഭരണകൂടം പോസ്റ്ററുകള്‍ പതിപ്പിച്ചുവെന്ന തെറ്റിദ്ധാരണാ ജനകമായ വാര്‍ത്തകളും അന്‍സാരി പ്രചരിപ്പിച്ചതായും പോലീസ് കണ്ടെത്തി.