നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി പശ്ചിമ ബംഗാളില്‍ സമാധാന റാലി ; റാലിയില്‍ പങ്കെടുത്തത് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും അസിസ്റ്റന്റ് കമ്മീഷണറും ഉള്‍പ്പെടെ നൂറിലധികം പേര്‍

Published by
Janam Web Desk

കൊല്‍ക്കത്ത : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി പശ്ചിമബംഗാളില്‍ സമാധാന റാലി നടത്തി. വിലക്ക് ലംഘിച്ചുള്ള റാലിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും പോലീസ് ഉദ്യോഗസ്ഥരുമുള്‍പ്പെടെ നൂറിലധികം ആളുകളാണ് പങ്കെടുത്തത്. പശ്ചിമ ബംഗാളിലെ ഹൗറയിലാണ് സംഭവം. വിലക്ക് ലംഘിച്ച് നടത്തിയ റാലിയുടെ ദൃശ്യങ്ങള്‍ സാമൂഹ്യമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്.

ദിവസങ്ങള്‍ക്ക് മുന്‍പ് പ്രദേശത്ത് ചിലര്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് സമാധാന റാലി നടത്തിയത് എന്നാണ് സൂചന.
വിലക്ക് ലംഘിച്ച് ഹൗറയില്‍ സംഘടിപ്പിച്ച റാലി അസിസ്റ്റന്റ് കമ്മീഷ്ണര്‍ അലോക് ദാസ് ഗുപ്ത നയിക്കുന്നതായാണ് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.

റാലിയുടെ ദൃശ്യങ്ങള്‍ സമൂഹ്യമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ സംഭവം വലിയ വിവാദമായിരിക്കുകയാണ്. ലോകം മുഴുവന്‍ കൊറോണ വൈറസ് വ്യാപനത്തിനെതിരെ പോരാടുമ്പോള്‍ വിലക്ക് ലംഘിച്ചുള്ള ബുദ്ധിശൂന്യമായ പ്രവര്‍ത്തിയെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.

Share
Leave a Comment