ലണ്ടന്‍: പാക് അധിനിവേശ കശ്മീരില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ ബ്രിട്ടീഷ് എം.പിമാര്‍ക്ക് പരാതി നല്‍കി കശ്മീരിലെ പ്രക്ഷോഭ സംഘടനയുടെ നേതാവ്. പാകിസ്ഥാന്‍ ഐക്യരാഷ്‌ട്രസഭയുടെ ഒരു മാര്‍ഗ്ഗനിര്‍ദ്ദേശവും നടപ്പാക്കുന്നില്ലെന്ന സമീപകാല തെളിവുകളാണ് അധിനിവേശ കശ്മീര്‍ സംഘടനാ നേതാവ് ഷാബിര്‍ ചൗധരി രംഗത്തുവന്നിരിക്കുന്നത്. ബ്രീട്ടീഷ് പാര്‍ലമെന്റംഗവും പ്രതിപക്ഷ നേതാവുമായ കീര്‍ സ്റ്റാര്‍മെറിനാണ് പരാതി നല്‍കിയിരിക്കുന്നത്. അന്താരാഷ്‌ട്രവേദികളില്‍ പാകിസ്താന്റെ കടുത്ത മനുഷ്യാവകാശ ലംഘനത്തിനെതിരായി നടക്കുന്ന ഏറ്റവും ശക്തമായ നീക്കമായാണ് ഷാബിറിന്റെ നടപടിയെ ബ്രിട്ടീഷ് മാദ്ധ്യമങ്ങള്‍ കാണുന്നത്.
കശ്മീരിനെ സംബന്ധിച്ച് ഐക്യരാഷ്‌ട്ര സഭ മുന്നോട്ടുവച്ച ഒരു നിര്‍ദ്ദേശങ്ങളും പാകി്സ്താന്‍ അനുസരിക്കുന്നില്ലെന്നത് വീണ്ടും ഉന്നയിച്ചിരിക്കുന്നത് യുണൈറ്റഡ് കശ്മീര്‍ പീപ്പിള്‍സ് നാഷണല്‍ പാര്‍ട്ടി(യുകെപിഎന്‍പി) എന്ന് സംഘടനക്ക് വേണ്ടി ഷാബിര്‍ ചൗധരിയാണ്. ‘ പാക് അധീന കശ്മീരിലെ പാകിസ്താന്റെ ഭാഗമല്ലാത്ത മേഖലകളില്‍ നിന്നും ഇതുവരെ സൈന്യത്തെ പിന്‍വലിക്കാന്‍ പാകിസ്താന്‍ തയ്യാറായിട്ടില്ല. മാത്രമല്ല ജിഹാദി ഇസ്ലാമിക ഭീകരന്മാരുടെ സേനകളെ അവിടെ പരിശീലനം കൊടുത്ത് താമസിപ്പിച്ചിരിക്കുകയാണ്.’ പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാനും പാകിസ്താനില്‍ നിന്നുകൊണ്ട് ഇന്ത്യക്കെതിരെ ആക്രമണം നടത്താതെ മറ്റൊരു പ്രദേശത്തുനിന്നും സൗകര്യപൂര്‍വ്വം അയല്‍രാജ്യത്തെ ആക്രമിക്കുന്ന തന്ത്രമാണ് പാകിസ്താന്‍ നടത്തുന്നത്. ഇത് ലോകസമാധാനത്തിന് എതിരാണ്’ ചൗധരി ചൂണ്ടിക്കാട്ടി.
കശ്മീരിലെ സമാധാനശ്രമങ്ങള്‍ക്ക് ഇന്ത്യയും പാകിസ്താനും ചേര്‍ന്ന് എടുക്കേണ്ട നയങ്ങ ളാണെന്ന ബ്രിട്ടന്റെ തീരുമാനം പാര്‍ലമെന്റില്‍ മുസ്ലിം സംഘടനകള്‍ക്കുള്ള മറുപടിയായി കീര്‍ നല്‍കിയിരുന്നു. ഇതിന് സംഘടനയുടെ ഭാഗത്തുനിന്നുള്ള മറുപടി എന്ന നിലയിലാണ് പാകിസ്താന്റെ നടപടികള്‍ തടസ്സമാണെന്നും ഐക്യാരാഷ്‌ട്രസഭയെ ഇടപെടലിന് ബ്രിട്ടന്റെ സഹായം ആവശ്യമാണെന്നും ഷാബിര്‍ ആവശ്യപ്പെട്ടത്. ബ്രിട്ടീഷ് പാര്‍ലമെന്റിലെ ചില എം.പിമാര്‍ പാകിസ്താന് വേണ്ടി വാദിക്കുകയാണെന്നും അവര്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും ഷാബിര്‍ പരാതിയില്‍ സൂചിപ്പിച്ചു.
‘ പാകിസ്താന്‍ 1948 ആഗസ്റ്റ്13 ന്റെ ഐക്യരാഷ്‌ട്രസഭാ പ്രമേയം ലംഘനമാണ് നടത്തുന്നത്. സേനകളെ പിന്‍വലിക്കണമെന്ന നിര്‍ദ്ദേശം പാലിച്ചിട്ടില്ല. ജമ്മുകശ്മീരിലെ ഗോത്ര സമുദായങ്ങളുടെ ഭൂമിയില്‍ ഭീകരരെ കൊണ്ടുവന്ന് താമസിപ്പിച്ച് ഇന്ത്യക്കെതിരെയുള്ള യുദ്ധഭൂമിയാക്കിയിരിക്കുന്നു.1972 ലെ സിംല കരാറനുസരിച്ച് ഇന്ത്യയുമായി പാകിസ്താന്‍ പ്രശ്ന പരിഹാരത്തിന് ശ്രമിക്കുന്നില്ല’ ഷാബിര്‍ പരാതിയില്‍ വിശദീകരിച്ചു. ജമ്മുകശ്മീരിനെക്കുറിച്ച് നിരവധി പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയിട്ടുള്ള സാമൂഹ്യ പ്രവര്‍ത്തകനും ഗവേഷകനുമാണ് ഡോ. ഷാബിര്‍.















