പാകിസ്ഥാന്‍ അധിനിവേശ കശ്മീരില്‍ നടത്തുന്നത് ഐക്യരാഷ്ട്ര സഭാ നിയമ ലംഘനം: ബ്രിട്ടീഷ് എം.പിമാര്‍ പാകിസ്താനെ പിന്തുണക്കരുത്; പരാതി നല്‍കി കശ്മീര്‍ സംഘടനാ നേതാവ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാകിസ്ഥാന്‍ അധിനിവേശ കശ്മീരില്‍ നടത്തുന്നത് ഐക്യരാഷ്‌ട്ര സഭാ നിയമ ലംഘനം: ബ്രിട്ടീഷ് എം.പിമാര്‍ പാകിസ്താനെ പിന്തുണക്കരുത്; പരാതി നല്‍കി കശ്മീര്‍ സംഘടനാ നേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2020, 10:14 am IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍: പാക് അധിനിവേശ കശ്മീരില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ ബ്രിട്ടീഷ് എം.പിമാര്‍ക്ക് പരാതി നല്‍കി കശ്മീരിലെ പ്രക്ഷോഭ സംഘടനയുടെ നേതാവ്. പാകിസ്ഥാന്‍ ഐക്യരാഷ്‌ട്രസഭയുടെ ഒരു മാര്‍ഗ്ഗനിര്‍ദ്ദേശവും നടപ്പാക്കുന്നില്ലെന്ന സമീപകാല തെളിവുകളാണ് അധിനിവേശ കശ്മീര്‍ സംഘടനാ നേതാവ് ഷാബിര്‍ ചൗധരി രംഗത്തുവന്നിരിക്കുന്നത്. ബ്രീട്ടീഷ് പാര്‍ലമെന്റംഗവും പ്രതിപക്ഷ നേതാവുമായ കീര്‍ സ്റ്റാര്‍മെറിനാണ് പരാതി നല്‍കിയിരിക്കുന്നത്. അന്താരാഷ്‌ട്രവേദികളില്‍ പാകിസ്താന്റെ കടുത്ത മനുഷ്യാവകാശ ലംഘനത്തിനെതിരായി നടക്കുന്ന ഏറ്റവും ശക്തമായ നീക്കമായാണ് ഷാബിറിന്റെ നടപടിയെ ബ്രിട്ടീഷ് മാദ്ധ്യമങ്ങള്‍ കാണുന്നത്.

കശ്മീരിനെ സംബന്ധിച്ച് ഐക്യരാഷ്‌ട്ര സഭ മുന്നോട്ടുവച്ച ഒരു നിര്‍ദ്ദേശങ്ങളും പാകി്സ്താന്‍ അനുസരിക്കുന്നില്ലെന്നത് വീണ്ടും ഉന്നയിച്ചിരിക്കുന്നത് യുണൈറ്റഡ് കശ്മീര്‍ പീപ്പിള്‍സ് നാഷണല്‍ പാര്‍ട്ടി(യുകെപിഎന്‍പി) എന്ന് സംഘടനക്ക് വേണ്ടി ഷാബിര്‍ ചൗധരിയാണ്. ‘ പാക് അധീന കശ്മീരിലെ പാകിസ്താന്റെ ഭാഗമല്ലാത്ത മേഖലകളില്‍ നിന്നും ഇതുവരെ സൈന്യത്തെ പിന്‍വലിക്കാന്‍ പാകിസ്താന്‍ തയ്യാറായിട്ടില്ല. മാത്രമല്ല ജിഹാദി ഇസ്ലാമിക ഭീകരന്മാരുടെ സേനകളെ അവിടെ പരിശീലനം കൊടുത്ത് താമസിപ്പിച്ചിരിക്കുകയാണ്.’ പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാനും പാകിസ്താനില്‍ നിന്നുകൊണ്ട് ഇന്ത്യക്കെതിരെ ആക്രമണം നടത്താതെ മറ്റൊരു പ്രദേശത്തുനിന്നും സൗകര്യപൂര്‍വ്വം അയല്‍രാജ്യത്തെ ആക്രമിക്കുന്ന തന്ത്രമാണ് പാകിസ്താന്‍ നടത്തുന്നത്. ഇത് ലോകസമാധാനത്തിന് എതിരാണ്’ ചൗധരി ചൂണ്ടിക്കാട്ടി.

കശ്മീരിലെ സമാധാനശ്രമങ്ങള്‍ക്ക് ഇന്ത്യയും പാകിസ്താനും ചേര്‍ന്ന് എടുക്കേണ്ട നയങ്ങ ളാണെന്ന ബ്രിട്ടന്റെ തീരുമാനം പാര്‍ലമെന്റില്‍ മുസ്ലിം സംഘടനകള്‍ക്കുള്ള മറുപടിയായി കീര്‍ നല്‍കിയിരുന്നു. ഇതിന് സംഘടനയുടെ ഭാഗത്തുനിന്നുള്ള മറുപടി എന്ന നിലയിലാണ് പാകിസ്താന്റെ നടപടികള്‍ തടസ്സമാണെന്നും ഐക്യാരാഷ്‌ട്രസഭയെ ഇടപെടലിന് ബ്രിട്ടന്റെ സഹായം ആവശ്യമാണെന്നും ഷാബിര്‍ ആവശ്യപ്പെട്ടത്. ബ്രിട്ടീഷ് പാര്‍ലമെന്റിലെ ചില എം.പിമാര്‍ പാകിസ്താന് വേണ്ടി വാദിക്കുകയാണെന്നും അവര്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും ഷാബിര്‍ പരാതിയില്‍ സൂചിപ്പിച്ചു.

‘ പാകിസ്താന്‍ 1948 ആഗസ്റ്റ്13 ന്റെ ഐക്യരാഷ്‌ട്രസഭാ പ്രമേയം ലംഘനമാണ് നടത്തുന്നത്. സേനകളെ പിന്‍വലിക്കണമെന്ന നിര്‍ദ്ദേശം പാലിച്ചിട്ടില്ല. ജമ്മുകശ്മീരിലെ ഗോത്ര സമുദായങ്ങളുടെ ഭൂമിയില്‍ ഭീകരരെ കൊണ്ടുവന്ന് താമസിപ്പിച്ച് ഇന്ത്യക്കെതിരെയുള്ള യുദ്ധഭൂമിയാക്കിയിരിക്കുന്നു.1972 ലെ സിംല കരാറനുസരിച്ച് ഇന്ത്യയുമായി പാകിസ്താന്‍ പ്രശ്ന  പരിഹാരത്തിന് ശ്രമിക്കുന്നില്ല’ ഷാബിര്‍ പരാതിയില്‍ വിശദീകരിച്ചു. ജമ്മുകശ്മീരിനെക്കുറിച്ച് നിരവധി പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയിട്ടുള്ള സാമൂഹ്യ പ്രവര്‍ത്തകനും ഗവേഷകനുമാണ് ഡോ. ഷാബിര്‍.

Tags: POKbritish parliament
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies