ഭുവനേശ്വര്‍: രണ്ടു പതിറ്റാണ്ടിനിടെ ഇന്ത്യന്‍ തീരത്തടിക്കുന്ന അതിശക്തമായ ചുഴലിക്കാറ്റ് ഒഡീഷാ തീരത്ത് എത്തി. അതിശക്തമായ കാറ്റും മഴയും വെളുപ്പിന് 3 മണിയോടെ ആഞ്ഞ
ടിക്കുന്നതായാണ് റിപ്പോര്‍ട്ട്. നിലവില്‍ 11 ലക്ഷം പേരെ ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. ആളുകളെ മാറ്റിപാര്‍പ്പിക്കുന്ന ജോലി സംസ്ഥാന ഭരണകൂടവും ദേശീയ ദുരന്ത നിവാരണ സേനയും ഏറ്റെടുത്തു കഴിഞ്ഞു. നിലവില്‍ മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശുന്നത്.
#WATCH: Rainfall and strong winds hit Bhadrak in Odisha. #CycloneAmphan is expected to make landfall today. pic.twitter.com/X8xF9aZ6cf
— ANI (@ANI) May 19, 2020
ഒഡീഷയില്‍ ആകെ 1704 പുനരധിവാസ ക്യാമ്പുകളാണ് തുറന്നിരിക്കുന്നത്. ഇത്രയും സ്ഥലങ്ങളിലായി 119075 ആളുകളെ എത്തിച്ചുകഴിഞ്ഞു. 12 ജില്ലകളിലായിട്ടാണ് ഇത്രയും ജനങ്ങളെ മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്.
പശ്ചിമബംഗാളിന്റെ തീരത്തേക്ക് മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റ് വീശുന്നതായാണ് സൂചന. ആന്ധ്രാതീരത്തേക്കും ഇന്ന് തന്നെ കാറ്റ് എത്തുമെന്നും കാലാവസ്ഥാ നിരീക്ഷണവകുപ്പ് മുന്നറിയിപ്പ് നല്‍കി.