ബ്രസ്സല്‍സ്: യൂറോപ്പിലെ പല രാജ്യങ്ങളും അതിര്‍ത്തി തുറക്കുന്നതില്‍ പരസ്പര ധാരണയി ലെത്തിയതായി സൂചന. ഒരേ തരത്തിലുള്ള കൊറോണ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന രാജ്യങ്ങളാണ് ജനങ്ങളുടെ വരവും പോക്കും ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ കൊയേഷ്യയുടെ വിനോദസഞ്ചാര വകുപ്പ് മന്ത്രിയാണ് യൂറോപ്പ്യന്‍ യൂണിയന്റെ അധ്യക്ഷന്‍.
‘കൊറോണ പരിസ്ഥിതിയില്‍ സമാനമായ രാജ്യങ്ങളും പരസ്പരം ആളുകളെ സ്വീകരിക്കാന്‍ തയ്യാറുള്ള രാജ്യങ്ങളും ടൂറിസം മേഖലയുടെ മടങ്ങിവരവാണ് ആഗ്രഹിക്കുന്നത്. എല്ലാവരും അതിനായി പരസ്പരം ധാരണയിലെത്തേണ്ടതുണ്ട്’ ക്രൊയേഷ്യയുടെ വിനോദസഞ്ചാര വകുപ്പ് മന്ത്രി ഗ്യാരി കാപ്പെല്ലി പറഞ്ഞു.
കഴിഞ്ഞയാഴ്ച ലോക്ഡൗണ്‍ ലഘൂകരിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. ഇതിനൊപ്പം വിദേശരാജ്യയാത്രയും പരിഗണിക്കണമെന്ന ആവശ്യത്തോട് ഒട്ടുമിക്ക രാജ്യങ്ങളും സമ്മതമാണ് അറിയിച്ചതെന്നും കാപ്പെല്ലി ചൂണ്ടിക്കാട്ടി. നിലവില്‍ 28 രാജ്യങ്ങളാണ് യൂറോപ്പ്യന്‍ യൂണിയനിലുള്ളത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമാണ് യൂറോപ്പ്യന്‍ യൂണിയനിലെ ആദ്യ അംഗങ്ങള്‍ ഒരുമിച്ച് ഒരു മേഖലയായത്. 1957ലാണ് ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി, ബെല്‍ജിയം, ലക്‌സംബര്‍ഗ്, നെതര്‍ലാന്റ്‌സ് എന്നിവര്‍ ആദ്യം ചേര്‍ന്നത്. സ്‌പെയിന്‍, ഓസ്ട്രിയ, ആദ്യം ബ്രിട്ടന്റെ ഭാഗമായിരുന്ന അയര്‍ലന്റ് തുടങ്ങി മറ്റ് രാജ്യങ്ങളും യൂറോപ്പിന്റെ ഭാഗമായി.















