കാഠ്മണ്ഡു: അതിര്‍ത്തി വിഷയത്തില്‍ നേപ്പാളിനെതിരായ കരസേനാ മേധാവിയുടെ പരാമര്‍ശത്തിന് ഉത്തരം നല്‍കാനാകാതെ നേപ്പാള്‍. ഇന്ത്യയും നേപ്പാളും പങ്കുവയ്‌ക്കുന്ന അതിര്‍ത്തിമേഖലയെ നേപ്പാള്‍ ഭൂപടത്തില്‍ അനധികൃതമായി ഉള്‍പ്പെടുത്തിയതിനെതിരെ ശക്തമായിട്ടാണ് കരസേനാ മേധാവി ജനറല്‍ നരവാനേ പ്രതികരിച്ചത്. വസ്തുതകള്‍ നിരത്തിയതിനെതിരെ നേപ്പാള്‍ ഉത്തരം മുട്ടിനില്‍ക്കുകയാണ്. ഗൂര്‍ഖാ സൈനികര്‍ ഇന്ത്യക്കായി സ്വാതന്ത്ര്യസമരത്തില്‍ പോരാടിയതുമായി ബന്ധപ്പെടുത്തിയാണ് നേപ്പാള്‍ വിഷയത്തെ മാറ്റുന്നത്.
കാഠ്മണ്ഡു ആരുടെയൊക്കയോ നിര്‍ദ്ദേശത്തിനനുസരിച്ചാണ് നീങ്ങുന്നതെന്ന പരാമര്‍ശം നേപ്പാളിന്റെ ചൈനാ ബന്ധത്തെ സൂചിപ്പിച്ചാണ് പറഞ്ഞത്. പ്രസ്താവന വലിയ പ്രാധാന്യ ത്തോടെയാണ് അന്താരാഷ്‌ട്രമാദ്ധ്യമങ്ങള്‍ ഏറ്റെടുത്തത്. തുടര്‍ന്നാണ് നേപ്പാള്‍ വിദേശ കാര്യമന്ത്രി ഇഷ്വര്‍ പൊഖ്‌റിയാല്‍ നേപ്പാള്‍ ഗൂര്‍ഖ ചരിത്രം വിശദീകരിക്കാന്‍ ശ്രമിച്ചി രിക്കുന്നത്. നേപ്പാളിന്റെ ചരിത്രം,സാമൂഹ്യ രംഗം, സ്വാതന്ത്ര്യം എന്നിവയെ ഇന്ത്യ തീര്‍ത്തും അവഗണിച്ചുവെന്നും നേപ്പാള്‍ കേന്ദ്രമന്ത്രി ആരോപിച്ചു.
എന്നാല്‍ ജനറല്‍ നരവാനേ ഇന്ത്യ നേപ്പാളിന്റെ സുരക്ഷയ്‌ക്കും വികസനത്തിനുമായാണ് അതിര്‍ത്തിമേഖലകളില്‍ സുശക്തമായ റോഡുകള്‍ നിര്‍മ്മിക്കുന്നതെന്ന് ചൂണ്ടിക്കാണി ച്ചതിനെ പരാമര്‍ശിച്ചില്ല. ലിപൂലേഖിനെക്കുറിച്ചുള്ള നേപ്പാളിന്റെ പരാമര്‍ശവും ഭൂപടത്തിന്റെ പേരിലുള്ള ചര്‍ച്ചകളും മറ്റാരുടേയോ നിര്‍ദ്ദേശത്തോടെ ചെയ്യുന്നതാണെന്ന സംശയം ശക്തമാണെന്ന് കരസേനാ മേധാവിയുടെ പ്രസ്താവനയും ചൈനാ വിഷയവും നേപ്പാളിനെ തീര്‍ത്തും അസ്വസ്ഥമാക്കിയെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ വിലയിരുത്തുന്നു.
കാളീ നദിയുടെ പടിഞ്ഞാറന്‍ മേഖലയിലാണ് ഇന്ത്യ റോഡ് നിര്‍മ്മിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നേപ്പാളിന് വിഷമം തോന്നേണ്ട ഒരു വിഷയവുമില്ല. മാത്രമല്ല ഇതുവരെ ഉത്തരാഖണ്ഡില്‍ നിന്നും ലിപൂലേഖിലേക്കുള്ള പാത കൈലാസ് മാനസരോവറിലേക്കുള്ള ചൈനയിലെ പാതയുമായി ബന്ധിപ്പിക്കാനുള്ളതാണ്. എന്നാല്‍ നേപ്പാളിപ്പോള്‍ അതിനെ എതിര്‍ക്കുകയും അവിടെ ഒരു സൈനിക നിരീക്ഷണ കേന്ദ്രം സ്ഥാപിക്കുകയും ചെയ്തിരിക്കുകയാണെന്നും കരസേനാ മേധാവി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അന്താരാഷ്‌ട്ര കരാറുകളെ സംബന്ധിച്ചുള്ള ചെറിയ സംശയങ്ങളെല്ലാം പരസ്പരം ഇരുന്നാണ് പരിഹരിക്കേണ്ടതെന്നും കരസേനാ മേധാവി അതോടൊപ്പം വ്യക്തമാക്കിയിരുന്നു.















