ന്യൂയോര്‍ക്ക്: അമേരിക്കയുടെ വ്യാപാര രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് തടവിലാക്കിയിരുന്ന ഇറാന്‍ സ്വദേശിയായ ശാസ്ത്രജ്ഞനെ അമേരിക്ക ഇറാന് കൈമാറി. അമേരിക്കയുടെ വ്യാപാര രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ച് ഇറാന്‍ പൗരനായ സിറോസ് അസ്ഗരിയെയാണ് നാട്ടിലേക്ക് കയറ്റി വിട്ടത്. കഴിഞ്ഞ രണ്ടു വര്‍ഷമായി അസ്ഗരി ഇറാന്‍ പൗരനല്ല എന്ന രീതിയില്‍ സ്വീകരിക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
ഇറാനിലെ ഷെരീഫ് സാങ്കേതിക സര്‍വ്വകലാശാലയിലെ പ്രൊഫസ്സറായിരുന്ന അസ്ഗരിയെ 2016ലാണ് ചാരപ്രവര്‍ത്തനത്തിന് തടവിലാക്കിയത്. കാസെ വെസ്റ്റേണ്‍ റിസര്‍വ്വ് സര്‍വകാലാശാലയില്‍ നിന്നും രഹസ്യരേഖകള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കതോടെയാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പിടിയിലായത്. അമേരിക്കന്‍ നാവികസേനയ്‌ക്കായി തുരുമ്പിനെ പ്രതിരോധിക്കുന്ന പ്രത്യേക തരം ഇരുമ്പുമായി ബന്ധപ്പെട്ട പദ്ധതിയെപ്പറ്റിയുള്ള പഠനമാണ് സര്‍വകലാശാല രേഖകളില്‍ ഉണ്ടായിരുന്നത്.
പാസ്സ്‌പോര്‍ട്ട് പ്രശ്‌നങ്ങള്‍ പരിഹരിച്ച് നാല് തവണ അസ്ഗരിയെ കയറ്റിവിടാന്‍ ശ്രമിച്ചിരുന്നു. ഇതിനിടെ അസ്ഗരിക്ക് കൊറോണ സ്ഥിരീകരിച്ചതും യാത്രമുടക്കി. രോഗം ഭേദമായ ശേഷം കഴിഞ്ഞയാഴ്ചയാണ് അസ്ഗരിയെ ഇറാനിലേക്ക് അമേരിക്ക കയറ്റിവിട്ടത്.















