സിഡ്‌നി: നിലവിലെ അന്താരാഷ്‌ട്ര സാഹചര്യത്തില്‍ യൂറോപ്പിലെ രാജ്യങ്ങളില്‍ പഠനത്തിന് പോയ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കി ചൈന ഭരണകൂടം. കൊറോണ ഉണ്ടാക്കിയ അന്താരാഷ്‌ട്ര രംഗത്തെ ചൈന വിരുദ്ധ വികാരം വിദ്യാര്‍ത്ഥികളെ ബാധിക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഓസ്‌ട്രേലിയയില്‍ ഉപരിപഠനത്തിനായി പോയിരിക്കുന്ന ചൈനയിലെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളോടാണ് സുരക്ഷാ പ്രശ്‌നത്തിന്റെ പേരിലുള്ള മുന്നറിയിപ്പ് നല്‍കിയത്. ചൈനയുടെ വിദേശകാര്യവകുപ്പാണ് ആശങ്ക പങ്കുവച്ചിരിക്കുന്നത്. ഇതിനിടെ കൊറോണ ആഗോള വിദ്യാഭ്യാസത്തെ തകര്‍ത്തെന്ന ആരോപണവുമായി ഓസ്‌ട്രേലിയയും രംഗത്തെത്തി.
വിദ്യാര്‍ത്ഥികള്‍ യൂറോപ്പ്യന്‍ രാജ്യങ്ങളിലേക്ക് പോകുന്നതും വരുന്നതും വളരെ ശ്രദ്ധിച്ചാ യിരിക്കണമെന്നാണ് ചൈന വിദ്യാര്‍ത്ഥികള്‍ക്ക് സൂചന നല്‍കിയത്. വിവിധ രാജ്യങ്ങളിലെ ജനങ്ങള്‍ ചൈനയെ സംശയദൃഷ്ടിയോടെ കാണുന്നത് വിദ്യാര്‍ത്ഥികളെ ബാധിക്കുമെന്നാണ് ചൈനയുടെ കണക്കുകൂട്ടല്‍.
ഓസ്‌ട്രേലിയയില്‍ കൊറോണ പ്രശ്‌നത്തിന്റെ പേരില്‍ ചൈനക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഒന്നു രണ്ട് അക്രമങ്ങള്‍ നടന്ന പശ്ചാത്തലത്തിലാണ് ചൈനയുടെ മുന്നറിയിപ്പ്. ഇതിനിടെ ചൈനയില്‍ നിന്നുള്ള കൊറോണ വൈറസ് വ്യാപനം അന്താരാഷ്‌ട്ര രംഗത്തെ വിദ്യാഭ്യാസ മേഖലയെ തകിടം മറിച്ചെന്ന് ഓസ്‌ട്രേലിയയുടെ വിദ്യാഭ്യാസ മന്ത്രി ഡാന്‍ ടെഹാന്‍ ആരോപിച്ചു. തങ്ങളുടേത് ആഗോള തലത്തില്‍ ഏറ്റവും മികച്ച വിദ്യാഭ്യാസ ശൃംഖലയാണ്. ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും വിദ്യാര്‍ത്ഥികള്‍ ഇവിടെയാണ് എത്തു ന്നത്. ഇത്തവണ അത്തരം എല്ലാ സാഹചര്യങ്ങളേയും കൊറോണ ബാധ ഇല്ലാതാക്കിയെന്നും ടെഹാന്‍ പറഞ്ഞു.