കൊല്ലം: ഉത്ര കൊലക്കേസില്‍ ഗുരുതര വീഴ്ച വരുത്തിയെന്ന ആരോപണം നേരിട്ട അഞ്ചല്‍ സിഐയ്‌ക്ക് സ്ഥലംമാറ്റം. സിഎല്‍ സുധീറിനെയാണ് സ്ഥലം മാറ്റിയത്. നിലവില്‍ പുതിയ നിയമനം നല്‍കിയിട്ടില്ല.
ഉത്രയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് വീട്ടുകാര്‍ പരാതി നല്‍കിയെങ്കിലും സ്റ്റേഷന്‍ ഹൗസ് ഓഫീസറായ സുധീര്‍ സംഭവത്തില്‍ ഗൗരവം കാണിച്ചില്ലെന്നായിരുന്നു ആരോപണം. പ്രാഥമികമായി ശേഖരിക്കേണ്ട തെളിവുകള്‍ ഉറപ്പാക്കിയുമില്ല. ഉത്ര കേസില്‍ ആദ്യ ഘട്ട അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന് കാട്ടി സുധീറിനെതിരായി എസ് പി ഹരിശങ്കര്‍ നേരത്തെ റേഞ്ച് ഡിഐജിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റം.
അതേ സമയം, കേസില്‍ മികച്ച അന്വേഷണത്തിലൂടെ പ്രതി സൂരജിലേക്ക് എത്തിയ അഞ്ചല്‍ എസ്‌ഐ പുഷ്പകുമാറിനും സ്ഥലം മാറ്റമുണ്ട്. സ്ഥാനക്കയറ്റം നല്‍കി പുഷ്പകുമാറിനെ കൊല്ല ത്തു നിന്ന് വയനാട്ടിലേക്കാണ് മാറ്റിയത്. കേസില്‍ സാക്ഷിപ്പട്ടികയില്‍ എത്താന്‍ സാധ്യതയുള്ള ആളാണ് പുഷ്പകുമാര്‍.















