മാഞ്ചസ്റ്റര്‍: ക്രിക്കറ്റിലെ ആദ്യ അന്താരാഷ്‌ട്ര ടീം വിദേശരാജ്യത്തിറങ്ങി. ഇംഗ്ലണ്ട് പര്യടന ത്തിനായി വെസ്റ്റിന്റീസ് ടീമാണ് എത്തിയിരിക്കുന്നത്. ഇന്നലെ ഉച്ചയോട് കൂടിയാണ് മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തില്‍ കരീബിയന്‍ ടീം എത്തിയത്. ആന്റിഗ്വ വിമാനത്താവളത്തിലെ കൊറോണ പരിശോധനകള്‍ക്ക് ശേഷമാണ് വിന്‍ഡീസ് ടീമംഗങ്ങള്‍ വിമാനത്തിലേക്ക് പ്രവേശിച്ചത്.
കൊറോണകാലത്തെ ലോക്ഡൗണിനിടയില്‍ ഒരു അന്താരാഷ്‌ട്ര കായിക സംഘത്തിന്റെ ആദ്യ രാജ്യാന്തര യാത്രയാണ് വെസ്റ്റിന്‍ഡീസ് സംഘം നടത്തിയിരിക്കുന്നത്. ഇത് ചരിത്രമുഹൂര്‍ത്ത മായാണ് അന്താരാഷ്‌ട്രമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇംഗ്ലണ്ടില്‍ മൂന്ന് ടെസ്്റ്റ് മത്സരങ്ങളുടെ പരമ്പരയാണ് നടക്കുക. ജൂണ്‍ 4ന് ആരംഭിക്കേ ണ്ടിയിരുന്ന പരമ്പര പിന്നീട് ജൂലൈ മാസം 8-ാംതീയതിയിലേക്ക് മാറ്റുകയായിരുന്നു. 14 ദിവസം കൊറോണ ക്വാറന്റൈനില്‍ താമസിച്ചശേഷം മാത്രമേ ടീമംഗങ്ങള്‍ ഒരുമിച്ചുള്ള പരിശീലനം ആരംഭിക്കുകയുള്ളു. നിലവില്‍ 25 താരങ്ങളടക്കം ആകെ 39പേരാണ് ഇംഗ്ലണ്ടിലെ പര്യടനത്തിനായി എത്തിയത്. സതാംപ്ടണിലാണ് ആദ്യ ടെസ്റ്റ് നടക്കുക. തുടര്‍ന്നുള്ള രണ്ട് ടെസ്റ്റുകളും ഓള്‍ഡ് ട്രാഫോഡിലാണ് തീരുമാനിച്ചിരിക്കുന്നത്.















