ഓക്‌ലന്റ്: വിദേശത്ത് കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാരുടെ അടുത്ത സംഘം ഇന്ന് നാട്ടിലെത്തും. ന്യൂസ്ലാന്റിലെ ഓക്‌ലന്റില്‍ നിന്നുള്ള 217 പേരാണ് വിമാനത്തില്‍ പുറപ്പെട്ടിരിക്കുന്നത്. വിദേശകാര്യമന്ത്രാലയമാണ് വിവരം അറിയിച്ചത്. എയര്‍ ഇന്ത്യയുടെ വിമാനമാണ് ന്യൂസ്ലാന്റിന്റില്‍ നിന്നുള്ള രണ്ടാമത്തെ സംഘത്തെ വന്ദേ ഭാരത് മിഷന്റെ ഭാഗമായി നാട്ടിലേക്ക് എത്തിക്കുന്നത്. ന്യൂസ്ലാന്റിന്റിലെ ഇന്ത്യന്‍ സ്ഥാനപതിയാണ് യാത്രക്കാരുടെ വിവരങ്ങള്‍ നല്‍കിയത്.
ഇതുവരെ ഇന്ത്യാ ഗവണ്‍മെന്റിന്റെ കൊറോണാ പ്രതിരോധ രക്ഷാപ്രവര്‍ത്തനമായ വന്ദേ ഭാരത് മിഷന്റെ ഭാഗമായി 1,65,375 പേരാണ് ഇന്ത്യയില്‍ മടങ്ങിയെത്തിയത്. മെയ് 7 മുതല്‍ ആരംഭിച്ച ദൗത്യത്തിന്റെ രണ്ടാം ഘട്ടം മെയ് 16-ാം തീയതിയും മൂന്നാം ഘട്ടം ജൂണ്‍ 11നുമാണ് പൂര്‍ത്തിയായത്. നിലവിലെ പ്രവര്‍ത്തനം ജൂണ്‍ 30 വരെ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച് പൂര്‍ത്തിയാകുമെന്നും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചു.















