മോസ്‌കോ: ഇന്ത്യന്‍ അതിര്‍ത്തിയില്‍ എല്ലാമാര്യാദകളും ലംഘിക്കുന്ന ചൈനയെ നിലയ്ക്ക് നിര്‍ത്താന്‍ റഷ്യ മുന്‍കൈ എടുക്കുന്നു. ആഗോള പ്രതിരോധ രംഗത്ത് റഷ്യയ്‌ക്കുള്ള മേല്‍കൈ ഉപയോഗപ്പെടുത്തിയാണ് ചൈനയ്‌ക്കും ഇന്ത്യയ്‌ക്കും ഇടയില്‍ റഷ്യ നിലയു റപ്പിക്കുന്നത്. ഇരുരാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുമായി സംസാരിച്ചതായി റഷ്യയുടെ വിദേശകാര്യവകുപ്പ് സഹമന്ത്രി ഇഗര്‍ മേര്‍ഗുലോവ് അറിയിച്ചു.
ഏഷ്യന്‍ മേഖലയിലെ രണ്ട് മികച്ച സൈനിക ശക്തികളും സാമ്പത്തിക ശക്തികളുമാണ് ഇന്ത്യയും ചൈനയും. എന്നാല്‍ ചൈനയുടെ അനാവശ്യ മുന്നേറ്റമാണ് ഇന്ത്യയുമായി സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് റഷ്യ വിലയിരുത്തിയിരിക്കുന്നത്. മൂന്ന് രാജ്യങ്ങളും ഒരു മിച്ച് നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ റഷ്യ സംഘര്‍ഷത്തില്‍ അയവുവരുത്താനും പുതിയ അവകാശവാദം ചൈന ഉന്നയിക്കാതിരിക്കാനും സംസാരിച്ചതായാണ് വിവരം.
ജൂണ്‍ 17നാണ് റഷ്യ ഇന്ത്യാ-ചൈനാ വിഷയത്തില്‍ ആദ്യമായി സംസാരിച്ചത്. റഷ്യയിലെ ഇന്ത്യന്‍ സ്ഥാനപതി ബാല വെങ്കിടേഷ് വര്‍മയാണ് റഷ്യയുടെ ശക്തമായ ഇടപെടലിനെ സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഏഷ്യന്‍ മേഖലയില്‍ മൂന്നുരാജ്യങ്ങളും നിര്‍ണ്ണായകമാണ്. ലോകത്തിലെ ശക്തമായ ഒരു സൈനിക-വാണിജ്യ മേഖലയാക്കി ഏഷ്യയെ മാറ്റുന്നതിന് ചൈനയുടെ നീക്കം തടസ്സമാണെന്ന ശക്തമായ വിശകലനം റഷ്യ നടത്തിയതായും വര്‍മ പറഞ്ഞു.















