കാബൂള്‍: അഫ്ഗാനില്‍ നിന്നും സൈനിക പിന്മാറ്റം അമേരിക്ക ആരംഭിച്ചു. താലിബാനും അഫ്ഗാനും തമ്മില്‍ ഉണ്ടാക്കിയ കരാറിന്റെ ഭാഗമെന്ന നിലയിലാണ് സൈനിക പിന്മാറ്റം. നിലവിലുള്ള സൈനികരെ 13500 ആക്കികുറയ്‌ക്കാന്‍ ഫെബ്രുവരിയില്‍ അമേരിക്ക തീരുമാനിച്ചിരുന്നു. ആദ്യഘട്ടമെന്ന നിലയിലുള്ള 8600 സൈനികരാണ് മടങ്ങിയിരിക്കുന്നത്.
ഇസ്ലാമിക ഭീകരതക്കെതിരെ പോരാടാന്‍ തീരുമാനിച്ചതോടെ അല്‍ഖ്വയ്ദക്കെതിരെയാണ് അമേരിക്ക അഫ്ഗാനില്‍ ആദ്യം നീങ്ങിയത്. തുടര്‍ന്ന് പോരാട്ടം അഫ്ഗാന്‍ ഭരണകൂടത്തി നെതിരെ നില്‍ക്കുന്ന താലിബാനെതിരേയും തുടങ്ങി. ആദ്യഘട്ടത്തില്‍ ഒരു ലക്ഷം സൈനികരെ വരെ അഫ്ഗാനില്‍ അമേരിക്ക നിലനിര്‍ത്തിയിരുന്നു. 40 രാജ്യങ്ങളടങ്ങുന്ന നാറ്റോ സഖ്യത്തിന്റെ സേനകളുള്‍പ്പടെയാണ് ഒരു ലക്ഷം പേര്‍ അഫ്ഗാനില്‍ നിലയുറപ്പിച്ചത്.
അമേരിക്കയുടെ സൈനിക പിന്മാറ്റത്തോടൊപ്പം അഫ്ഗാന്‍ ഭരണകൂടം തടവിലാക്കിയിരുന്ന താലിബാന്‍ ഭീകരന്മാരെ വിട്ടയക്കുന്ന കാര്യവും കരാറിലുണ്ടായിരുന്നു. അതു പ്രകാരം 5000 പേരില്‍ 3000 പേരെ അഫ്ഗാന്‍ ഭരണകൂടം വിട്ടയച്ചുകഴിഞ്ഞു. ഇതിനൊപ്പം അക്രമം ഇല്ലാതാക്കാന്‍ താലിബാന്‍ മുന്‍കൈ എടുക്കണമെന്നത് ഇതുവരെ പ്രവര്‍ത്തികമായിട്ടില്ല. വിവിധ മേഖലകളില്‍ താലീബാനും- അഫ്ഗാന്‍ സൈന്യവും തമ്മില്‍ ഏറ്റുമുട്ടലുകള്‍ തുടരുകയാണ്.















