മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ് വീണ്ടും മുന്നിലെത്തി . ഇന്നലെ നടന്ന മത്സരത്തില്‍ മല്ലോര്‍ക്കയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് റയല്‍ തോല്‍പ്പിച്ചത്. വിനീഷിയസ് ജൂനിയറും സെര്‍ജിയോ റാമോസുമാണ് റയലിനായി ഗോളുകളടിച്ചത്. ജയത്തോടെ ലീഗില്‍ മുന്നിലായിരുന്ന ബാഴ്‌സലോണയുമായി 68 പോയിന്റ് എന്ന തുല്യത യിലാണ് റയലും എത്തിയത്. എന്നാല്‍ ഹോംഎവേ മത്സരങ്ങളുടെ മികവിലാണ് റയല്‍ ഒന്നാം സ്ഥാനത്തേക്ക് വീണ്ടും കയറിയിരിക്കുന്നത്.
കളിയുടെ തുടക്കം തന്നെ റയല്‍ എതിരളികളുടെ വല ചലിപ്പിച്ചു. 19-ാം മിനിറ്റിലാണ് വിനീഷ്യസ് ജൂനിയര്‍ ഗോള്‍ നേടിയത്. തുടര്‍ന്ന് പ്രതിരോധം ശക്തമാക്കിയ മല്ലോര്‍ക്ക പലതവണ തുടര്‍ച്ചയായി പന്ത് കൈവശമാക്കിയിട്ടും ഗോളടിക്കാനായില്ല.ഏതാണ്ട് തുല്യ നിലയില്‍ ഇരുടീമുകളും ഗോള്‍മുഖത്ത് ഷോട്ടുകള്‍ പായിച്ചു. ഇതിനിടെ രണ്ടാം പകുതിയുടെ 56-ാം മിനിറ്റിലാണ് റാമോസ് റയലിനായി രണ്ടാം ഗോള്‍ നേടിയത്.
സീസണില്‍ റാമോസിന്റെ 10-ാം ഗോളാണ് രണ്ടാം പകുതിയില്‍ പിറന്നത്. രണ്ടു ഗോളുകള്‍ കൂടി അടിക്കാന്‍ കിട്ടിയ അവസരം റയല്‍ നഷ്ടമാക്കി. മുന്‍ ചെല്‍സി ഫോര്‍വേഡ് ഹസാര്‍ ഡിന്റെ 25 വാര അകലെ നിന്നുള്ള ഷോട്ട് പുറത്തേക്ക് പോയി. തുടര്‍ന്ന് കരിം ബെന്‍സേമയുടെ ഷോട്ട് മല്ലോര്‍ക്കാ ഗോളി റെയ്‌നയുടെ കയ്യിലൊതുങ്ങി. ഇനി 7 കളികളാണ് റയലിന് ബാക്കി യുള്ളത്. എല്ലാത്തിലും ജയം നേടിയാല്‍ 2017ന് ശേഷം കിരീടം എന്ന നേട്ടം സിനദിന്‍ സിദാനിന്റെ ടീമിന് സ്വന്തമാകും.















