വാഷിംഗ്ടണ്‍: ഹോംങ്കോഗിനെതിരെ ചൈന കൊണ്ടുവരാന്‍ പോകുന്ന ദേശീയ സുരക്ഷാ നിയമത്തിനെതിരെ അമേരിക്കന്‍ സെനറ്റ്. ഹോങ്കോംഗിന്റെ എല്ലാ ജനാധിപത്യ സ്വാതന്ത്ര്യ വും ഇല്ലാതാക്കുന്ന ചൈനക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തണമെന്ന സുപ്രധാന ബില്ലാണ് സെനറ്റ് ഐകകണ്‌ഠേന പാസ്സാക്കിയത്.
ബില്ലിലെ നിര്‍ദ്ദേശപ്രകാരം ഹോംങ്കോംഗിന്റെ ജനാധിപത്യം തകര്‍ക്കാന്‍ ആരേയും അനുവദിക്കില്ലെന്ന് സെനറ്റ് ഒറ്റക്കെട്ടായി വ്യക്തമാക്കി കഴിഞ്ഞു.ചൈനയുടെ സുരക്ഷാ നിയമം അനുസരിക്കുന്ന എല്ലാ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അമേരിക്കയുടെ വിലക്കുവരുത്തണമെന്നതാണ് ബില്ലിലെ ആദ്യ വ്യവസ്ഥ. അതുപ്രകാരം അമേരിക്കയില്‍ പ്രവേശനം നിഷേധിക്കും ഒപ്പം ലോകത്തെവിടേയും അമേരിക്കയുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും പങ്കാളിത്തം അനുവദിക്കില്ല. ബില്ല് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പെന്‍സല്‍ വാനിയ സെനറ്റര്‍ പാറ്റ് ടൂമേയും മേരിലാന്റിലെ ഡെമോക്രാറ്റിക് സെനറ്റര്‍ ക്രിസ് വാന്‍ ഹോളനും ചേര്‍ന്നാണ് അവതരിപ്പിച്ചത്.
‘ചൈന ഹോംങ്കോംഗില്‍ എടുക്കുന്ന നടപടികളെ ഒരു തരത്തിലും അംഗീകരിക്കില്ല. അവര്‍ ആ ജനതയുടെ സകല മനുഷ്യാവകാശങ്ങളും കവരുകയാണ്. അവിടെ ഇന്ന നിലനില്‍ക്കുന്ന സ്വാതന്ത്ര്യം ധ്വംസിക്കുകയാണ്. 1984ല്‍ ബ്രിട്ടണും ചൈനയും തമ്മില്‍ ഒപ്പുവച്ച തനുസരിച്ചുള്ള ഹോങ്കോംഗിന്റെ സ്വയംഭരണാവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ് ചൈന നടത്തുന്നത്’ സെനറ്‌റര്‍മാര്‍ ഒന്നടങ്കം പറഞ്ഞു.