ഷിംല: ലഡാക്കിലെ ചൈനയുടെ അതിക്രമത്തില്‍ ഏറെ വിഷമം മൂന്നുതലമുറകളായി ഇന്ത്യയില്‍ ജീവിക്കുന്ന ചൈനാ വംശജര്‍ക്കെന്ന് റിപ്പോര്‍ട്ട്. ദേശീയ മാദ്ധ്യമങ്ങള്‍ ഷിംലയില്‍ നടത്തിയസര്‍വേയിലാണ് ചൈനാ വംശജരായ കച്ചവടക്കാര്‍ അഭിപ്രായം പങ്കുവെച്ചത്. സ്വയം ചൈനക്കാരെന്ന് പറയാന്‍ നാണം തോന്നുന്നുവെന്നാണ് എല്ലാവരും പറഞ്ഞത്.
ഷിംലയുടെ വിനോദസഞ്ചാര മേഖലയിലും കച്ചവടത്തിലും മുഖ്യപങ്കുവഹിക്കുന്ന നിരവധി ചൈനാ വംശജര്‍ക്ക് ബീജിംഗ് ഭരണകൂടത്തിന്റെ നടപടിയോട് കടുത്ത വെറുപ്പും വിയോജിപ്പുമാണ്. ഭരണകൂടങ്ങള്‍ അയല്‍രാജ്യങ്ങളോട് ഒരിക്കലും കാണിക്കാന്‍ പാടില്ലാത്ത നയമാണ് ലഡാക്കില്‍ ചൈന കാണിച്ചിരിക്കുന്നതെന്നാണ് ഷിംലയിലെ ചെരുപ്പുവ്യാപാരം നടത്തുന്ന ജോണ്‍ പറഞ്ഞത്.
ചൈന യാതൊരു നിലവാരവുമില്ലാത്ത സാധനങ്ങള്‍ വന്‍തോതില്‍ കയറ്റിവിടുന്നതിനോടും അവര്‍ അമര്‍ഷം പ്രകടിപ്പിക്കുന്നു. കൊച്ചുകുട്ടികൾക്ക് വരെ ചൈനാ സാധനങ്ങളെന്നു പറഞ്ഞാല്‍ ഇതാണ് അഭിപ്രായമെന്ന് ജോണ്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ശക്തമായ അതിര്‍ത്തി നയം ചൈനയുടെ കടന്നാക്രമണത്തെ ഇനിയും ചെറുക്കുമെന്നാണ് ജോണിന് പറയാനുള്ളത്.