താലിബാന്‍ ഭീകരര്‍ക്ക് ആയുധവും പണവും : ആരോപണം നിഷേധിച്ച് റഷ്യ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

താലിബാന്‍ ഭീകരര്‍ക്ക് ആയുധവും പണവും : ആരോപണം നിഷേധിച്ച് റഷ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2020, 10:09 am IST
FacebookTwitterWhatsAppTelegram

മോസ്‌കോ: അഫ്ഗാനില്‍ താലിബാന് സഹായം നല്‍കുന്നുവെന്ന ആരോപണം റഷ്യ നിഷേധിച്ചു. അമേരിക്ക ശക്തമായ താവളമൊരുക്കിയിട്ടുള്ള അഫ്ഗാന്‍ മേഖലയില്‍ ഭരണകൂടത്തിനെതിരെ നിരന്തരം യുദ്ധം ചെയ്യുന്ന താലിബാനും മറ്റ് ഭീകരസംഘടനകള്‍ക്കും റഷ്യ ആയുധവും പണവും നല്‍കുന്നുവെന്നാണ് ആരോപണം. സമാധാന കരാര്‍ ഒപ്പിട്ട് സൈന്യത്തെ പിന്‍വലിക്കാനുള്ള അമേരിക്കന്‍ നടപടി പുരോഗമിക്കുന്നതിനിടെയാണ് റഷ്യക്കെതിരെ ആരോപണം അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ ഉന്നയിക്കുന്നത്. അമേരിക്ക കേന്ദ്രമായ ന്യൂയോര്‍ക്ക് ടൈംസും വാഷിംഗ്ടണ്‍പോസ്റ്റുമാണ് റഷ്യക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. അമേരിക്കയ്‌ക്കൊപ്പം യൂറോപ്പിലെ ചിലകൊലപാതകങ്ങള്‍ക്ക് പിന്നിലും റഷ്യന്‍ ചാരസംഘടനയുടെ കൈയ്യുണ്ടെന്നും മാദ്ധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരിക്കുകയാണ്.

Stop producing #fakenews that provoke life threats, @nytimes.

We demand the relevant #US authorities take effective measures to ensure the fulfillment of their international obligations under the Vienna Convention on Diplomatic Relations of 1961. @StateDept @FBI @DHSgov ⬇️ https://t.co/Ows7srg3IH

— Russian Embassy in USA 🇷🇺 (@RusEmbUSA) June 27, 2020

റഷ്യക്കെതിരെ അമേരിക്കയില്‍ രൂപംകൊള്ളുന്ന വാര്‍ത്തകളെ വിമര്‍ശിച്ച് അമേരിക്കയിലെ റഷ്യന്‍ സ്ഥാനപതി രംഗത്തെത്തിക്കഴിഞ്ഞു. ഇതിനിടെ റഷ്യ തങ്ങളെ സഹായിക്കുന്നില്ലെന്ന വാദവുമായി താലിബാനും രംഗത്തെത്തിക്കഴിഞ്ഞു. ട്രംപ് ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത കഴിഞ്ഞ മാര്‍ച്ച് മാസം പരാമര്‍ശിച്ചെങ്കിലും വൈറ്റ്ഹൗസ് അത് നിഷേധിച്ചിരുന്നു.

‘ അമേരിക്കന്‍ പ്രസിഡന്റോ വൈസ്പ്രസിഡന്റോ റഷ്യയുടെ ഇടപെടലിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ല. അതിനാല്‍ മാദ്ധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ഒരു രാജ്യത്തിന്റെ ഔദ്യോഗിക നിലപാടായി കാണരുത്’ വൈറ്റ്ഹൗസ് വൃത്തങ്ങള്‍ പറഞ്ഞു. വൈറ്റ് ഹൗസ് മാദ്ധ്യമ സെക്രട്ടറി കെയ്‌ലീഗ് പ്രസ്താവന പുറത്തുവിട്ടത്.

അമേരിക്കയോടും സഖ്യകക്ഷികളുടേയും സൈന്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ റഷ്യയുടെ സൈനിക രഹസ്യാന്വേഷണ വിഭാഗമായ ജി ആര്‍യുവാണ് നീക്കങ്ങള്‍ നടത്തുന്നതെന്നും മാദ്ധ്യമങ്ങള്‍ ആരോപിച്ചിരുന്നു.

Tags: RUSSIA-US
ShareTweetSendShare

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies