ന്യൂഡല്‍ഹി: ഇന്ത്യ ഏതു ആക്രമണത്തിനും ശക്തമായ മറുപടി നല്‍കാന്‍ കഴിയുന്ന രാജ്യമെന്ന് പ്രധാനമന്ത്രി. നാം എല്ലാവരുമായി സൗഹാര്‍ദ്ദം ആഗ്രഹിക്കുന്ന രാജ്യമാണ്. എന്നാല്‍ രണ്ടു കണ്ണുകളും തുറന്നു പിടിച്ചിരിക്കുന്നവരുമാണ്. ഏതു ഭാഗത്തുനിന്നുള്ള ഏത് ആക്രമണത്തിനും മറുപടി നല്‍കാന്‍ ഒരു മടിയുമില്ല. പ്രധാനമന്ത്രി പറഞ്ഞു. തന്റെ മന്‍കീ ബാത് പരിപാടിയില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ആത്മനിര്‍ഭരമായ ഭാരതം എന്നതാണ് രാജ്യരക്ഷ നടത്തുന്ന സൈനികര്‍ക്ക് നല്‍കാന്‍ സാധിക്കുന്ന ആദരാഞ്ജലി. ഈ വര്‍ഷം നമുക്ക് മാത്രമല്ല ലോകത്തിന് മുഴുവന്‍ പ്രതിസന്ധിയാണ്. എന്നാല്‍ ഈ വര്‍ഷം മുഴുവന്‍ അങ്ങിനെയാണെന്ന് ധരിക്കരുത്. കഴിഞ്ഞ ആറുമാസം നമ്മള്‍ ശക്തമായി മുന്നോട്ട് പോയവരാണ്. എല്ലാ പ്രയത്‌നവും നമ്മളൊരുമിച്ച് ചെയ്യണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യം മുഴുവന്‍ സ്വദേശീ ശീലം ശക്തമായിരിക്കുന്നു. അസംമുതല്‍ തമിഴ്‌നാട് വരെയുള്ള ജനങ്ങള്‍ തങ്ങളുടെ പ്രതികരണത്തില്‍ സ്വദേശീ ഉല്‍പ്പന്നങ്ങള്‍ മാത്രം വാങ്ങും എന്ന തീരുമാനം ഇന്ത്യക്ക് ശക്തിപകരും. ഇന്ന് നമുക്ക് ധാരാളം സ്വന്തം വ്യവസായം വേണം. സ്വാതന്ത്ര്യത്തിന് മുമ്പ് ധാരാളം ആയുധ നിര്‍മ്മാണ ശാലകളുണ്ടായിരുന്ന നാട് പിന്നീട് പുറകോട്ട് പോയി. എന്നാലിന്ന് നാം തിരിച്ചുവരുന്നു. നിരവധി സാങ്കേതിക മേഖലകളില്‍ നാം മുന്നേറുകയാണ്. ബഹിരാകാശ മേഖലയില്‍ ലോകരാജ്യങ്ങളുമായി ചേര്‍ന്ന് നമ്മുടെ വ്യവസായങ്ങളും വര്‍ധിക്കാനുള്ള ശ്രമത്തിലാണ്. എല്ലാരംഗത്തും പൊതു സമൂഹത്തിന്റെ സഹായം അനിവാര്യമാണ്. നമ്മുടെ നാട് ശക്തിയാകുന്നത് ലോക സമാധാനത്തിന് അനിവാര്യമാണ്. വിശ്വാസം, മിത്രത ഇതാണ് ഇന്ത്യയുടെ ആദര്‍ശമെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.
കോറോണിയില്‍ നാം അണ്‍ലോക്കിലാണ് ശ്രദ്ധിക്കുന്നത്. ഇതിന്റെ ഭാഗമായിത്തന്നെ മാസ്‌ക് ധരിക്കലും സാമൂഹിക അകലവും വൃത്തിയും പരിപാലിക്കണമെന്നും പറഞ്ഞ പ്രധാനമന്ത്രി എല്ലാ മേഖലയിലും തൊഴില്‍ മേഖല പ്രോത്സാഹിപ്പിക്കാനും ആഹ്വാനം ചെയ്തു. ഗ്രാമീണരുടെ പരിശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ തുറന്ന അരുണാചലിലെ ഗ്രാമമായ മിലനെ പ്രത്യേകം എടുത്തുപറഞ്ഞു. എല്ലാ മേഖലയിലും പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്താനും ആഘോളങ്ങളില്‍ പ്രത്യേകിച്ച് വരാനിരിക്കുന്ന ഗണേഷ ചതുര്‍ത്ഥിയില്‍ നിര്‍മ്മിക്കുന്ന വിഗ്രഹങ്ങള്‍ പരിസ്ഥിതിക്ക് അനുഗുണമാകണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. മുന്‍ പ്രധാനമന്ത്രി പി.വി.നരസിംഹറാവുവിന്റെ ജന്മശതാബ്ദിക്ക് സ്മരണാഞ്ജലി
പ്രധാനമന്ത്രി നരേന്ദ്രമോദി അര്‍പ്പിച്ചു.















