ശ്രീനഗര്‍ : ലഡാക്ക് അതിര്‍ത്തിയില്‍ ചൈനയെ നേരിടാന്‍ സജ്ജമായി ഇന്ത്യന്‍ വ്യോമസേന. ചൈനീസ് ആക്രമണത്തിനെതിരെ കേവലം എട്ട് മിനിറ്റിനുള്ളില്‍ വിന്യസിക്കാന്‍ പോര്‍വിമാനങ്ങള്‍ തയ്യാറായതായി വ്യോമ സേന വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ നിയന്ത്രണ രേഖയിലെ സ്ഥിതിഗതികള്‍ കൃത്യമായി നിരീക്ഷിച്ചുവരികയാണെന്നും വ്യോമസോന വൃത്തങ്ങള്‍ വ്യക്തമാക്കി.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി അതിര്‍ത്തിയില്‍ അതീവ ജാഗ്രതയാണ് വ്യോമസേനപുലര്‍ത്തുന്നത്. ഏത് സമയത്തും ചൈനീസ് ആക്രമണം പ്രതീക്ഷിക്കുന്നുണ്ടെന്നും അതിനാല്‍ എന്തും നേരിടാന്‍ തയ്യാറാണെന്നും വ്യോമസേന വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെറും എട്ട് മിനിറ്റിനുള്ളില്‍ ആകാശത്ത് വിന്യസിക്കാന്‍ തയ്യാറെടുത്തതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.
നിലവില്‍ അതിര്‍ത്തിയിലെ ചൈനീസ് പ്രദേശത്ത് പീപ്പിള്‍സ് ലിബറേഷന്‍ സൈന്യം പോര്‍വിമാനങ്ങള്‍ വിന്യസിച്ചിട്ടുണ്ട്. ജെ 11, ജെ 8 എന്നീ വിഭാഗങ്ങളില്‍പ്പെട്ട പോര്‍വിമാനങ്ങള്‍ ചൈന വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനക്കെതിരെ സുഖോയ്, മിറാഷ്, ജഗ്വാർ, മിഗ് എന്നീ വിമാനങ്ങളാണ് ഇന്ത്യ അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്നത്. ഇതിന് പുറമേ ആകാശ് മിസൈലുകളും വിന്യസിച്ചിട്ടുണ്ട്.