മലപ്പുറം : കേരള കോൺഗ്രസ് തർക്കത്തിൽ യുഡിഎഫ് ആവശ്യപ്പെട്ടാൽ മധ്യസ്ഥതക്ക് ലീഗ് തയ്യാറാണ് പികെ കുഞ്ഞാലിക്കുട്ടി എംപി. ജോസ് കെ മാണിക്ക് മുന്നിൽ വാതിൽ കൊട്ടിയടച്ചുവെന്ന് യുഡിഎഫിൽ ആരും പറഞ്ഞിട്ടില്ലെന്നും മരിക്കുന്നതു വരെ ലീഗുമായി ബന്ധം കാത്തു സൂക്ഷിച്ച നേതാവാണ് കെഎം മാണിയെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം ലീഗ് ഉന്നതാധികാര സമിതി യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു പികെകുഞ്ഞാലിക്കുട്ടി.
കേരള കോൺഗ്രസ് വിഷയത്തിൽ മുസ്ലീം ലീഗ് എല്ലാ വിധ ചർച്ചയും നടത്തി. ഇനിയും ആവശ്യമെങ്കിൽ ചർച്ച നടത്തും. ജോസ് കെ.മാണിയെ മാറ്റിനിർത്തിയതാണ്. പുറത്താക്കിയിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കൊറോണ വിഷയത്തിൽ ജാഗ്രത പാലിച്ചില്ലെങ്കിൽ സംസ്ഥാനത്തെ സ്ഥിതി കൈവിട്ടു പോകും. നിലവിലെ സ്ഥിതി ആശങ്കാജനകമാണെന്നും മുസ്ലീം ലീഗ് ഉന്നതാധികാര സമിതി യോഗം വിലയിരുത്തി.