തിരുവനന്തപുരം: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. കൊല്ലം എസ് എന്‍ കോളേജ് സുവർണ ജൂബിലി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യുന്നത്. കോളേജിന്റെ സുവർണ ജൂബിലി ആഘോഷത്തിനായി 1997-98 കാലഘട്ടത്തില്‍ പിരിച്ച 1,02,61,296 രൂപയില്‍ വെട്ടിപ്പ് നടത്തിയെന്നാണ് കേസ്.
കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ജൂണ്‍ 22 ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. എസ് എന്‍ ട്രസ്റ്റ് ട്രസ്റ്റി ആയിരുന്ന പി സുരേഷ് ബാബു നല്കിയ സ്വകാര്യ അന്യായത്തിലാണ് കേസില്‍ അന്വേഷണം ആരംഭിച്ചത്.
അതേസമയം എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന് സെക്രട്ടറി കെ കെ മഹേശന്റെ മരണത്തില്‍ നിലവിലെ പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കുടുംബം വ്യക്തമാക്കി. മരണത്തിന് ഇടയാക്കിയ യഥാര്‍ത്ഥ കാരണങ്ങള്‍ അന്വേഷിക്കുന്നതിന് പകരം മഹേശന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നതിലാണ് പൊലീസിന്റെ ശ്രദ്ധയെന്നുും മൈക്രോ ഫിനാന്‍സ് മഹേശനെ കുടുക്കാന്‍ ശ്രമിച്ചതില്‍ എഡിജിപി തച്ചങ്കരിക്ക് പങ്കുണ്ടെന്നുമാണ് കുടുംബത്തിന്റ ആരോപണം. കേസ് അന്വേഷണം ശരിയായ ദിശയില്ലല്ലെന്നും പ്രത്യേക സംഘത്തെ അന്വേഷണം ഏല്പ്പിക്കണമെന്നുും കുടുംബം ആവശ്യപ്പെടുന്നു.