വാഷിംഗ്ടണ്‍: ഇറാന് മേല്‍ നിയന്ത്രണം തുടരണമെന്ന ആവശ്യവുമായി ഐക്യരാഷ്‌ട്ര സുരക്ഷാ കൗണ്‍സിലിന് മേല്‍ അമേരിക്കയുടെ സമ്മര്‍ദ്ദം. നിലവില്‍ ഇറാന്‍ ആയുധങ്ങള്‍ നല്‍കുന്ന തില്‍ ഐക്യരാഷ്‌ട്ര സഭ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം നീട്ടണമെന്നാണ് അമേരിക്ക ആവശ്യപ്പെട്ടിരിക്കുന്നത്. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയാണ് സുരക്ഷാ കൗണ്‍സിലിനെ സമീപിച്ചത്.
‘ മുന്‍ അമേരിക്കന്‍ ഭരണകൂടത്തിന്റെ തീരുമാനപ്രകാരം ഇറാന് ആണവകാര്യത്തില്‍ ഇളവ് നല്‍കിയതില്‍ വലിയ വീഴ്ചയാണ്. ആ നടപടി ലോകത്തിലെ ഭീകര രാഷ്‌ട്രമാകുന്നതിന് ഇറാന് ശക്തിപകര്‍ന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. വരുന്ന ഒക്ടോബര്‍ 18 വരെയാണ് ആയുധ നിയ ന്ത്രണം. ഇനി വെറും നാലുമാസം മാത്രം’ ഐക്യരാഷ്‌ട്ര സുരക്ഷാ കൗണ്‍സില്‍ ഇടപെടണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് മൈക്ക് പോംപിയോ പറഞ്ഞു.
ഇറാന്‍ റഷ്യയില്‍ നിന്നും 3000 കിലോമീറ്ററില്‍ ആക്രമണം നടത്താന്‍ ശേഷിയുള്ള റഷ്യയുടെ ജെറ്റ് വിമാനങ്ങള്‍ മേടിക്കാനൊരുങ്ങുന്നതും അമേരിക്ക മുന്നറിയിപ്പായി ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ന്യൂഡല്‍ഹി, റോം, വാര്‍സോ തുടങ്ങിയ തീരങ്ങളെല്ലാം ഈ പരിധിയില്‍ വരും. ഒപ്പം അറബിക്കടലും പേര്‍ഷ്യന്‍ കടലും ഇറാന്റെ പരിധിയിലേക്ക് എത്തിക്കുന്നത് അപകടമാണെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കി. ഇന്ത്യയോ, ഓസ്‌ട്രേലിയയോ പോലെ ഒരു ഉത്തരവാദിത്വമുള്ള ജനാധിപത്യ രാജ്യമല്ല ഇറാന്‍ എന്നതിനാല്‍ ആയുധനിയന്ത്രണം അനിവാര്യമാണെന്നും പോംപിയോ എടുത്തുപറഞ്ഞു.