ന്യൂഡല്‍ഹി: പാകിസ്താന്‍ വ്യോമയാന രംഗത്ത് കൂടുതല്‍ പ്രതിസന്ധിയിലേക്ക്. 262 പൈലറ്റു മാരുടെ ലൈസന്‍സ് വ്യാജമാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നിരവധി ക്രമക്കേ ടുകള്‍ പുറത്തുവന്നിരിക്കുന്നത്. ഇതിനിടെ പൈലറ്റുമാരുടെ അയോഗ്യത കണ്ടെത്തി യതോടെ പാക് വിമാനങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കു കയാണ്. എന്നാല്‍ പാകിസ്താന്‍ പൈലറ്റുമാരുടെ സാമ്പത്തിക ക്രമക്കേടുകളും നിലവില്‍ പുറത്തുവന്നിരിക്കുകയാണ്. കൊറോണ കാലത്ത് നടത്തിയ വിമാന സര്‍വീസിന്റെ പേരിലാണ് കോഴവാങ്ങി കമ്പനിയെപറ്റിച്ചത്. പാകിസ്താന്‍ പൗരന്മാരേയും പാകിസ്താനില്‍ നിന്നും പുറത്തേക്ക് പോകേണ്ടിയിരുന്ന വിദേശപൗരന്മാരേയും എത്തിക്കുന്നതില്‍ നിശ്ചയിച്ച തുകയേക്കാള്‍ വന്‍തുക കോഴവാങ്ങിയെന്നാണ് കണ്ടെത്തിയത്.
പാകിസ്താന്‍ വ്യോമയാന മന്ത്രാലയം കറാച്ചി വിമാനദുരന്തം അന്വേഷിച്ചതിനെതുടര്‍ന്നാണ് പൈലറ്റുമാരുടെ യോഗ്യതയില്‍ നടന്ന വലിയ ക്രമക്കേടുകള്‍ കണ്ടെത്തിയത്. പാക് പാര്‍ലമെന്റില്‍ വ്യോമയാന മന്ത്രിതന്നെ വിവരം പുറത്തുവിട്ടതാണ് അന്താരാഷ്‌ട്ര രംഗത്ത് വലിയ ഞെട്ടലുണ്ടാക്കിയത്. ഇതോടെ വിവിധ എയര്‍ലൈന്‍സുകളില്‍ ജോലിചെയ്തുവന്ന എല്ലാ പാകിസ്താന്‍ പൈലറ്റുമാരേയും പുറത്താക്കി. പാകിസ്താന്റെ ഔദ്യോഗിക വിമാന കമ്പനിയായ പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിലെ 141 പൈലറ്റുമാരുടെ ലൈസന്‍സും വ്യാജമാണെന്നതാണ് പാകിസ്താന് നാണക്കേടായത്.















